ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍ മണ്‍സൂണ്‍ കാര്‍ണിവല്‍ പ്രഖ്യാപിച്ചിരിക്കുകയണ്. ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ഷോപ്പിങ് മേള. നിരവധി ഓഫറുകളും ആകര്‍ഷകമായ ഡീലുകളും ആമസോണ്‍ മുന്നോട്ട് വയ്ക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ടിവി, അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു. 60 ശതമാനം വരെ ഓഫര്‍ ലഭിക്കുന്ന ഉത്പന്നങ്ങളുമുണ്ട്.
സ്മാര്‍ട്ട്ഫോണുകളും അനുബന്ധ ഉപകരണങ്ങളും
മണ്‍സൂണ്‍ കാര്‍ണിവലില്‍ റെഡ്മി നോട്ട് 11 ന് 12,999 രൂപയാണ് വില. സാംസങ് ഗ്യാലക്സി എം 32 16,999 രൂപയ്ക്കും ലഭ്യമാണ്.
ബോട്ട് എയര്‍ഡോപ്സ് 141 42എച്ച് പ്ലെടൈം 1,499 രൂപയ്ക്ക് ലഭിക്കും. ഫാസ്ട്രാക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ചായ റിഫ്ലക്സ് വിഒഎക്സിന് 4.995 രൂപയുമാണ് വില. ചുമ്പാക്ക് സ്ക്വാഡ് 2.0 സ്മാര്‍ട്ട് വാച്ചിന് ഡിസ്കൗണ്ട് വില 2,499 രൂപയാണ്.
ടിവിയും വീട്ടുപകരണങ്ങളും
ഐഎഫ്ബിയുടെ ആറ് കിലൊ വരെ വഹിക്കാന്‍ സാധിക്കുന്ന ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിങ് വാഷിങ് മെഷീന് ഓഫര്‍ വില 22,490 രൂപയാണ്.
റെഡ്മിയുടെ 32 ഇഞ്ചു വരുന്ന സ്മാര്‍ട്ട് എല്‍ഇഡി ടിവിയുടെ വില 14,999 രൂപയുമാണ്. എംഐയുടെ 50 ഇഞ്ചു വരുന്ന 4കെ അള്‍ട്ര എച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി 35,999 രൂപയ്ക്കും ലഭ്യമാണ്.
ആമസോണ്‍ ഡിവൈസുകള്‍
എക്കോ ഡോട്ടിന് (നാലാം ജെനറേഷന്‍) 3,999 രൂപയാണ് ഡിസ്കൗണ്ട് വില. ഫയര്‍ ടിവി സ്റ്റിക് (മൂന്നാം ജെനറേഷന്‍) അലക്സ വോയിസ് റിമോട്ടോടു കൂടിയതിനും 3,999 രൂപയാണ് വില. 10-ാം ജെനറേഷനില്‍ കിന്‍ഡിലിന് 7,999 രൂപയാണ് വില. ബാക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നിരവധി ഓഫറുകളും സ്വന്തമാക്കാന്‍ കഴിയും.
Also Read: വാട്സ്ആപ്പിന് ഇനി അധിക സുരക്ഷ; ലോഗിൻ ചെയ്യാൻ രണ്ടാം ഓടിപി ഉൾപ്പെടുത്താൻ ഒരുങ്ങി കമ്പനി