Amazon Great Republic Day Sale 2023: ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡെ സെയില്‍ ഇന്ന് ആരംഭിക്കുകയാണ്. ജനുവരി 20 വരെയാണ് വില്‍പ്പന. ഐഫോണിനും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകളാണ് വില്‍പ്പനയിലുള്ളത്. വണ്‍പ്ലസ്, ഐക്യുഒഒ, സാംസങ്, ആപ്പിള്‍ തുടങ്ങിയ പ്രമുഖ കമ്പനിളുടെ ഫോണിനാണ് കിഴിവ്. ഗ്രേറ്റ് റിപ്പബ്ലിക്ക് ഡെ സെയിലില്‍ മികച്ച ഓഫറുള്ള അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം.
വണ്‍ പ്ലസ് 10 ആര്‍, വില 29,999 രൂപ
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്മാര്‍ട്ട്ഫോണാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ വണ്‍ പ്ലസ് 10 ആര്‍ നല്ലൊരു ഓപ്ഷനായിരിക്കും. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് 29,999 രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാം. അമൊഎല്‍ഇഡി സ്ക്രീന്‍ വരുന്ന ഫോണിന്റെ റിഫ്രഷ് റേറ്റ് 120 ഹേര്‍ട്ട്സാണ്.

ഐക്യുഒഒ 9 എസ് ഇ 5 ജി, വില 25,990
30,000 രൂപയില്‍ താഴെ വരുന്ന മികച്ച ഗെയിമിങ് സ്മാര്‍ട്ട്ഫോണാണ് ഐക്യുഒഒ 9 എസ് ഇ 5 ജി. സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസിയിലാണ് പ്രവര്‍ത്തനം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് വരുന്നത്. 120 ഹേര്‍ട്ട്സ് റിഫ്രഷ് റേറ്റുള്ള അമൊഎല്‍ഇഡി സ്ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4,500 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. 66 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.

ഐഫോണ്‍ 12, വില 48,650 രൂപ
128 ജിബി സ്റ്റോറേജ് വരുന്ന പുതിയ ഐഫോണ്‍ 12 കേവലം 48,650 രൂപയ്ക്ക് സ്വന്തമാക്കാം. ഏറ്റവും പുതിയ ഐഫോണില്‍ ലഭ്യമായ ചില സവിശേഷതകള്‍ ഒഴികെ ബാക്കി എല്ലാം ഐഫോണ്‍ 12 ലും ഉണ്ട്. ഒഎല്‍ഇഡി ഡിസ്പ്ലെ, ഫെയിസ് ഐഡി, 5 ജി പിന്തുണ തുടങ്ങിയവ. നല്ല ബാറ്ററി ലൈഫ് ലഭിക്കുന്ന 5 ജി പിന്തുണയുള്ള ഐഫോണാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഐഫോണ്‍ 12 നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും.

സാംസങ് ഗ്യാലക്സി എസ് 20 എഫ് ഇ 5 ജി, വില 28,740 രൂപ
താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സാംസങ്ങിന്റെ ഫ്ലാഗ്ഷിപ് ഫോണാണ് എസ് 20 എഫ് ഇ 5 ജി. ആന്‍ഡ്രോയിഡ് 13 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഐപി റേറ്റിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ സവിശേഷതകള്‍ ലഭ്യമാണ്.

റെഡ്മി കെ 50 ഐ, വില 20,999 രൂപ
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡെ സെയിലില്‍ റെഡ്മി കെ 50 ഐ കേവലം 20,999 രൂപയ്ക്ക് ലഭ്യമാകും. മീഡിയടെക്ക് ഡൈമെന്‍സിറ്റി 8100 എസ്ഒസിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഐപിഎസ് എല്‍സിഡി ഫുള്‍ എച്ച്ഡി സ്ക്രീനാണ് വരുന്നത്. 144 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റും ലഭിക്കും.
