ന്യൂഡൽഹി: റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ വിപണിയിൽ പൊടിപൊടിക്കാനൊരുങ്ങുകയാണ് ആമസോൺ. ആമസോണിന്റെ സ്‌പെഷ്യൽ സെയിലായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ജനുവരി 19 മുതൽ ആരംഭിക്കും. 22 വരെ നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഇത്തവണത്തെയും പ്രധാന ആകർഷണം മൊബൈൽ ഫോണുകൾക്ക് ലഭിക്കുന്ന വമ്പൻ ഓഫറുകൾ തന്നെയാണ്. പ്രൈം മെമ്പർമാർക്ക് ഇതിനോടകം തന്നെ ഫെസ്റ്റിവൽ സെയിൽ തുറന്നു കഴിഞ്ഞു. മറ്റുള്ളവർക്ക് ജനുവരി 18 അർധരാത്രി മുതൽ ഓഫറുകളിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ വൺപ്ലസ് അവരുടെ 7T മോഡൽ 34,999 രൂപയ്ക്കാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. 7T പ്രോ 51,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും. ഇതിന് പുറമെ 2000 രൂപയുടെ അഡിഷണൽ ഡിസ്ക്കൗണ്ടും എക്സചേഞ്ച് ഓഫറും ലഭിക്കും.

Also Read: Flipkart Republic Day sale: വമ്പൻ ഡിസ്കൗണ്ടുമായി ഫ്ലിപ്കാർട്ടിന്റെ റിപബ്ലിക് ഡേ സെയിൽ

മൊബൈൽ ഫോൺ രംഗത്തെ ജനപ്രിയ ബ്രാൻഡായ ഷോവോമി റെഡ്മിയുടെ നോട്ട് 8 പ്രോ 1000 രൂപ വിലക്കുറവിൽ ലഭിക്കുമ്പോൾ, വിവോ S1ന് 3000 രൂപയാണ് വിലക്കുറവ്. 2000 രൂപ വിലക്കുറവിൽ​ വിവോയുടെ തന്നെ U20 9,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഒപ്പോ F11 ന് 10,000 രൂപയാണ് കുറഞ്ഞത്. 13,999 രൂപയ്ക്കാണ് ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെത്തുന്നത്.

ആപ്പിൾ ഐഫോൺ XRന്റെ വില 42,900 രൂപയാണ്. സാംസങ് ഗ്യാലക്സി M30s 12,999 രൂപയ്ക്ക് ലഭിക്കുമ്പോൾ സാംസങ് ഗ്യാലക്സി M30 8,999 രൂപയ്ക്കും ഒപ്പോയുടെ പ്രമുഖ മോഡലായ റെനോ 2F 3000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം. റെനോ 10x Zoomന് 6000 രൂപയാണ് വിലക്കുറവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook