Amazon Great Indian Sale Offers Best Deal on Smartphones, Fire TV Stick: ആമോസൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ പുരോഗമിക്കുകയാണ്. സ്മാർട്ഫോണുകൾക്കും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വമ്പിച്ച ഓഫറുകളാണ് ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോൺ വാഗ്‌ദാനം ചെയ്യുന്നത്. ഇതിനു പുറമേ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഡിസ്കൗണ്ട് ലഭിക്കും. ഇഎംഐ ഇടപാടുകൾക്കും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സെയിലിൽ ഓഫർ ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിലെ മികച്ച ഓഫറുകളെക്കുറിച്ച് അറിയാം.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ: റെഡ്മി 6എ (2ജിബി റാം, 16ജിബി സ്റ്റോറേജ്)

നിങ്ങൾ നല്ലൊരു സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽനിന്നും റെഡ്മി 6എ വെറും 5,999 രൂപയ്ക്ക് വാങ്ങാം. 6,999 രൂപയാണ് ഫോണിന്റെ വിപണി വില. 5.45 ഇഞ്ച് എച്ച്ഡി പ്ലസ്, മീഡിയ ടെക് ഹീലിയോ എ22 പ്രൊസസർ, 2ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, മൈക്രോ എസ്ഡി സപ്പോർട്ട്, 13 എംപി റിയർ ക്യാമറ, 5എംപി സെൽഫി ക്യാമറ, 3,000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ: റിയൽമി യു1 (3ജിബി റാം, 32 ജിബി സ്റ്റോറേജ്)

സെൽഫികൾ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഫോണാണ് റിയൽമി യു1. ബേസ് മോഡൽ ഫോണിന്റെ വില 11,999 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ 10,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് വാട്ടർഡ്രോപ് സ്റ്റൈൽ നോച്ച്, മീഡിയ ടെക് ഹീലിയോ പി70 പ്രൊസസർ, 13 എംപി പ്ലസ് 2എംപി റിയർ ക്യാമറ, 25 എംപി ഫ്രണ്ട് ക്യാമറ, കളർഒഎസ് 5.2 അടക്കം ആൻഡ്രോയിഡ് 8.1, 3500എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സ്പെസിഫിക്കേഷൻസ്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ: എക്കോ ഡോട് (തേർഡ് ഗെൻ)

പുതിയ പതിപ്പിലുള്ള എക്കോ ഡോട് തേർഡ് ഗെൻ സ്പീക്കർ 2,999 രൂപയ്ക്ക് ആമസോണിൽനിന്നും വാങ്ങാം. 4,499 രൂപയാണ് സ്പീക്കറിന്റെ വിപണി വില. വോയിസ് കമാൻഡിലൂടെ കൺട്രോൾ ചെയ്യാവുന്ന വിധത്തിലുള്ളതാണ് പുതിയ സ്പീക്കർ.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ: ഫയർ ടിവി സ്റ്റിക്ക്

ആമസോൺ 1000 രൂപ വിലക്കുറവിലാണ് ഫയർ ടിവി സ്റ്റിക്ക് വിൽക്കുന്നത്. 3,999 രൂപയാണ് സ്റ്റിക്കിന്റെ വിപണി വില.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ