ഓൺലൈൻ വിപണികളിൽ ഏറ്റവും പ്രചാരം നേടിയ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ആഗസ്ത് 9 മുതൽ 12 വരെ നടക്കും. ആഗസ്ത് 9 ന് അർദ്ധരാത്രി 12 മണിക്ക് തുടങ്ങുന്ന വിൽപ്പന ആഗസ്ത് 12 ന് 11.59 വരെ നീണ്ടുനിൽക്കും.

നൂറ് വ്യത്യസ്ത വിപണി വിഭാഗങ്ങളിലായി 100 ദശലക്ഷം ഉൽപ്പന്നങ്ങളാണ് ആമസോൺ വിറ്റഴിക്കുന്നത്. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, കായിക ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉണ്ടാകും.

ആമസോൺ പ്രൈം അംഗത്വം ഉള്ളവർക്ക് ഈ വിൽപ്പന 30 മിനിറ്റ് മുൻപ് ലഭ്യമാകും. ആമസോൺ പേ ബാക് ആഗസ്ത് 4 മുതൽ റീച്ചാർജ് ചെയ്യുന്നവർക്ക്, 300 രൂപ വരെ 15 ശതമാനം അധിക കാഷ്ബാക്ക് ലഭിക്കും. മറ്റുള്ളവർക്ക് 10 മുതൽ 15 ശതമാനം വരെ കാഷ്ബാക്ക് ഉണ്ട്.

എസ്ബിഐ ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആമസോൺ ആപ്പ് വഴി വാങ്ങുന്നവർക്ക് 15 ശതമാനവും വെബ്സൈറ്റ് വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനവും കാഷ്ബാക്ക് ലഭിക്കും.

ആമസോൺ ആരംഭിച്ചിരിക്കുന്ന ഗസ് ഹു മത്സരത്തിൽ പങ്കെടുത്ത് വിജയികളാകുന്നവർക്ക് ഉൽപ്പന്നങ്ങൾ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. ആഗസ്ത് 7, 8 തീയ്യതികളിൽ ആമസോൺ മൊബൈൽ ആപ്ലിക്കേഷനിലാണ് ഗസ് ഹു മത്സരം.

ഇതിന് പുറമേ ആമസോൺ ആപ്ലിക്കേഷൻ വഴി ഈ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഗൂമൂ.കോം (www.goomo.com) വഴി യാത്ര ഓഫറുകളും ലഭിക്കും. ബാലിയിലിക്ക് പൂർണ്ണമായും സൗജന്യമായുള്ള യാത്രയും ഇതിലുണ്ട്. ജോയ് ആലുക്കാസ്, പാന്റലൂൺസ്, ക്ലിയർട്രിപ്, ബുക്മൈഷോ എന്നിവിടങ്ങളിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ വാങ്ങുന്നവർക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ