ഇലക്ട്രോണിക് ഉൽപ്പനങ്ങൾക്ക് വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ ജനുവരി 20ന് ആരംഭിക്കുന്നു. ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 19 മുതൽ ഓഫർ ഉപയോഗിച്ചു തുടങ്ങാം. ജനുവരി 23നാണ് ഓഫർ അവസാനിക്കുന്നത്. 999 രൂപയ്്ക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് ലഭിക്കും.
പ്രൈം മെംബർമാർക്ക് ഓഫറുകളെ നേരത്തെ ലഭിക്കും, കൂടാതെ ഡെലിവറി ചാർജ് നൽകേണ്ട, ആമസോൺ പ്രൈം വീഡിയോ എന്നിവയും ലഭിക്കും. ആമസോണിൽ നിന്ന് ആദ്യമായി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് സൗജന്യ ഡെലിവറി ഓഫർ കാലാവധിയിൽ ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതാമാനം വിലക്കിഴിവും നേടാനാകാം.
ഇത് കൂടാതെ ആമസോൺ ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ് ഉപയോഗിക്കുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ഒരുക്കിയിട്ടുണ്ട്. സ്മാർട്ഫോൺ, ടെലിവിഷൻ, എയർകണ്ടീഷനർ, വീട്ടുപകരണങ്ങൾക്കും എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്.
സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ. വൺപ്ലസ് 6ടി, റെഡ്മി വൈ2, ഹുവാവേ നോവ 3ഐ, ഹോണർ 8എക്സ് എന്നിവയാണ് ആസമോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിലെ താരങ്ങൾ. വൺപ്ലസ് 6ടിക്ക് ആമസോണിനെ കൂടാതെ ചില ബാങ്കുകളും വിലക്കിഴിവ് നൽകുന്നുണ്ട്.
റെഡ്മി, ഹോണർ എന്നീ ഫോണുകൾക്ക് പുറമേ ഐഫോൺ എക്സിനും ആമസോണിൽ വിലക്കിഴിവുണ്ട്. ഐഫോൺ എക്സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.