Amazon Great Indian Festival Sale 2018: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ ഒക്ടോബർ 10 മുതൽ 15 വരെ. മികച്ച ഓഫറുകളും സേവനങ്ങളുമാണ് സ്മാർട്ഫോൺ വിപണിയിൽ ആമസോൺ ഒരുക്കുന്നത്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഉത്പന്നം വാങ്ങിയാൽ 10% കിഴിവ് ലഭ്യമാണ്. കൂടാതെ ഒരു രൂപയിൽ തുടങ്ങുന്ന സ്ക്രീൻ റീപ്ലെയ്സ്മെന്റും, ഡാമേജ് പ്രൊട്ടക്ഷനും പ്ലാനും ലഭ്യമാണ്. ആമസോൺ പ്രൈം മെംബേഴ്സിന് ഒക്ടോബർ 9 ന് 12 വരെ ഉത്പന്നങ്ങൾ വാങ്ങാം. സാംസങ് ഗാലക്സി എസ് 6, വൺ പ്ളസ് 6, ഹോണർ പ്ലേ തുടങ്ങിയ ജനപ്രിയ സ്മാർട്ഫോണുകൾക്ക് വില കിഴിവ് ലഭ്യമാണ്.

വൺ പ്ലസ് 6 6ജിബി

വൺ പ്ലസ് 6 6ജിബി/64 ജിബിയുടെ 34,999 രൂപ വില വരുന്ന ഫോൺ ആമസോണിൽനിന്നും 29,999 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ 12000 രൂപയുടെ സൗജന്യ സ്ക്രീൻ റീപ്ലെയ്സ്മെന്റും എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ 10% അധിക ഡിസ്കൗണ്ടും ലഭിക്കും. ഇതിനു പുറമേ 12 മാസത്തെ ഇൻഷുറൻസും, ഐഡിയ 4ജിയുടെ 2000രൂപയുടെ “നിർവാണ റെന്രൽ” പ്ലാനും ലഭ്യമാണ്.

സാംസങ് ഗാലക്സി എസ്9 4ജിബി റാം

സാംസങ്ങിന്റെ പ്രശസ്ത മോഡലായ ഗാലക്സി എസ് 9 4ജിബി റാം മോഡൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 42,990 രൂപയ്ക്ക് ലഭിക്കും. കൂടാതെ 9 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. ഈ സ്മാർട്ട് ഫോണിന് വിപണിയിൽ 57,900 രൂപയാണ് വില.

വിവോ വി 9 പ്രോ

ആമസോണിൽ മാത്രം ലഭിക്കുന്ന വിവോ വി 9 പ്രോ ഒക്ടോബർ 10 മുതലാണ് വിപണിയിൽ ലഭ്യമാകുന്നത്. 19,990രൂപ വില വരുന്ന വിവോ വി 9 പ്രോ ആമസോണിൽ 17,990 രൂപക്ക് ലഭിക്കും. കൂടാതെ ജിയോയുടെ 4,050രൂപയുടെ ഓഫറും, 49രൂപക്ക് ടോട്ടൽ ഡാമേജ് പ്രൊട്ടക്ഷനും 6 മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

ഹുവായ് നോവ 3ഐ

ഹുവായ് നോവ 3ഐ 17,900 രൂപയ്ക്കാണ് ആമസോണിൽ ലഭ്യമാകുക. കൂടാതെ ഒൻപത് മാസത്തെ നോ കോസ്റ്റ് ഇഎംഐയും 7,000 രൂപയുടെ സൗജന്യ സ്ക്രീൻ റീപ്ലെയ്സ്മെന്റും എക്സചേഞ്ചും ലഭിക്കും. വിപണിയിൽ 20,990 രൂപ വില വരും ഫോണിന്.

മോട്ടോ ജി5എസ് പ്ലസ് 4ജിബി റാം

ഡ്യുവൽ ക്യാമറ മോട്ടോ സ്മാർട്ട് ഫോണായ മോട്ടോ ജി5എസ് പ്ലസ് 4ജിബി റാം മോഡലിന് 6000 രൂപ വിലക്കിഴിവിൽ 9,999 രൂപയ്ക്കാണ് ആമസോണിൽനിന്നും ലഭിക്കുക. കൂടാതെ 7000 രൂപയുടെ സ്ക്രീൻ റീപ്ലെയ്സ്മെന്റ് സൗജന്യമായ് ലഭിക്കും. ഒപ്പം ആറു മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

ഷവോമി റെഡ്മി വൈ2 32ജിബി

ഷവോമി റെഡ്മി വൈ2 32ജിബി 8,999 രൂപയ്ക്കാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആമസോണിൽ വിൽക്കുന്നത്. എക്സ്ചേഞ്ച് ഓഫറും, ആറ് മാസത്തെ നോ- കോസ്റ്റ് ഇഎംഐയും, 4000 രൂപ വരുന്ന സൗജന്യ സ്ക്രീൻ റീപ്ലെയ്സ്മെന്റും ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook