ഇ കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിന്റെ സ്‍പെഷ്യൽ സെയിൽ ഇന്രർനെറ്റിൽ പൊടിപൊടിക്കുന്നു. മഹാനവമി, വിജയദശമി ആഘോഷങ്ങളോട് അനുബന്ധിച്ചു നടത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ഫോണും, ലാപ്ടോപ്പുകളും ഉൾപ്പടെ ആയിരക്കണക്കിന് ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കു വമ്പൻ ഓഫറുകളാണു കമ്പനി നൽകുന്നത്.
ഐഫോൺ 6sന് (32GB) ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വില 21,999 രൂപയാണ്. ആപ്പിളിന്റെ ഐഫോൺ XR (64GB) 44,999 രൂപയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലഭിക്കും.
സ്മാർട്ഫോണിനു പുറമെ ഗെയിം കൺസോളുകൾക്കും വമ്പൻ ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്. നിന്റേണ്ടോ സ്വിച്ച് കൺസോളിന് 20,999 രൂപയും, നിന്റേണ്ടോ സ്വിച്ച് ലൈറ്റിന് 16,990 രൂപയും, പ്ലേ സ്റ്റേഷൻ 4 സ്ലിം 500GBക്ക് 27,990 രൂപയുമാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വില വരുന്നത്.
Amazon Great Indian Festival Sale 2019: Redmi 7A – ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2019: റെഡ്മി 7A
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയുടെ റെഡ്മി 7A ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വില 4,999 രൂപയാണ്. 4.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിൽ എത്തുന്ന ഫോണിന്റെ പ്രൊസസർ സ്നാപ്ഡ്രാഗൻ 439 ആണ്. 2GB റാം/ 16 GB ഇന്റേണണൽ മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്.
Amazon Great Indian Festival Sale 2019: iPhone 6s and iPhone XR – ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2019: ഐഫോൺ 6s, ഐഫോൺ XR
ഐഫോൺ 6s 21,999 രൂപയ്ക്ക്? ഐഫോൺ പ്രേമികളെ ഞെട്ടിക്കുന്ന ഓഫറാണ് കമ്പനി ഐഫോൺ 6sന് നൽകിയത്. ആപ്പിളിന്റെ ഏറ്റവും മികച്ച ബജറ്റ് ഫോണുകളിലൊന്നാണ് ഐഫോൺ 6s. 4.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയിൽ എത്തുന്ന ഫോണിന്റെ പ്രവർത്തനം iOS 13 ലാണ്. ഐഫോൺ XRന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വില 44,999 രൂപയാണ്. ക്യാഷ്ബാക്കും മറ്റ് ബാങ്ക് ഓഫറുകളും കൂടിയാകുമ്പോൾ ഇതിലും കുറഞ്ഞ റേറ്റിൽ ആമസോണിൽനിന്നു ഫോൺ വാങ്ങാൻ സാധിക്കും.
ആമസോണിനുപുറമെ ഫ്ലിപ്കാർട്ടിലും സ്‌പെഷ്യൽ സെയിൽ നടക്കുന്നുണ്ട്. സെപ്റ്റംബർ 29ന് ആരംഭിച്ച ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഒക്ടോബർ നാലുവരെ തുടരും. സ്മാർട്ഫോൺ, ഇയർഫോൺ, ടെലിവിഷൻ, ലാപ്ടോപ് ഉൾപ്പടെ വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് വമ്പൻ ഓഫറാണ് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടുളളത്.
Read Here: Apple iPhone 11 review: ക്യാമറയിൽ വീണ്ടും ആപ്പിൾ ട്രേഡ്‌മാർക്ക്; ഐഫോൺ 11 റിവ്യൂ