/indian-express-malayalam/media/media_files/2025/09/14/amazon-great-indian-festival-2025-2025-09-14-15-02-24.jpg)
Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന സെപ്റ്റംബര്‍ 23ന് ആരംഭിക്കും. മികച്ച നിരവധി ഓഫറുകളുമായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ എത്തുന്നത്. ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഒരു ദിവസം നേരത്തെ ലഭ്യമാകും. കൂടാതെ ഫെസ്റ്റിവലിലുടനീളം എക്‌സ്‌ക്ലൂസീവ് "പ്രൈം ധമാക്ക ഓഫറുകൾ" അൺലോക്ക് ചെയ്യാനും അവസരമുണ്ട്.
സ്‌മാർട്ട് ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വിപുലമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവലിന്റെ 'ഏർലി ഡീലുകൾ' ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ ചില മികച്ച 'ഏർലി ഡീലുകൾ' ഇതാ.
ആപ്പിൾ ഐപാഡ് എയർ 11″ എം3 ചിപ്പ്
/indian-express-malayalam/media/post_attachments/2025/03/apple-ipad-air-m3-456778.jpg)
51,999 രൂപയ്ക്ക് ലഭ്യമാകുന്ന ആപ്പിൾ ഐപാഡ് എയറിൽ 11 ഇഞ്ച് ഡിസ്‌പ്ലേയും മികച്ച മൾട്ടിടാസ്കിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന എം3 ചിപ്‌സെറ്റും ലഭിക്കുന്നു. മികച്ച പ്രകടനത്തിനായി, 8-കോർ സിപിയുവും 9-കോർ ജിപിയുവും ഐപാഡ് എയർ 11" ൽ ഉണ്ട്. 4K വീഡിയോ എഡിറ്റിങും ഗ്രാഫിക്സ്-ഇന്റൻസീവ് ഗെയിമുകളും സാധ്യമാകുന്ന മോഡലിൽ, ആപ്പിൾ ഇന്റലിജൻസ് എഐ ഫീച്ചേറുകളും ലഭ്യമാണ്.
Also Read: യൂട്യൂബർമാരുടെ ശ്രദ്ധയ്ക്ക്; വ്യൂസ് കുത്തനെ കൂടും; ബഹുഭാഷ ഓഡിയോ ഡബ്ബിങ് എല്ലാവർക്കും
വൺപ്ലസ് നോർഡ് സിഇ4 5ജി
/indian-express-malayalam/media/post_attachments/037b117c-1c2.png)
8 ജിബി റാം 'Qualcomm Snapdragon 7 Gen 3' ചിപ്‌സെറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ, 18,499 രൂപയ്ക്കാണ് ഓഫറിൽ ലഭ്യമാകുന്നത്. 120 Hz റിഫ്രഷ് റേറ്റ്, 6.7 ഇഞ്ച് AMOLED സ്‌ക്രീൻ, 50 എംപി പിൻ ക്യാമറ, 5,500mAh ബാറ്ററി, 100W SUPERVOOC ചാർജിങ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
അസൂസ് വിവോബുക്ക് 15
/indian-express-malayalam/media/post_attachments/d2a3fe2b-7ca.png)
16 ജിബി റാം, 512 ജിബി SSD,13-ത് ജനറേഷൻ ഇന്റൽ കോർ i5 പ്രോസസർ, 15.6 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്ന അസൂസ് വിവോബുക്ക് 48,990 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 180° ലേ-ഫ്ലാറ്റ് ഹിഞ്ച്, ബാക്ക്‌ലിറ്റ് കീബോർഡ്, അസൂസ് എഐ വോയിസ് ക്യാൻസിലേഷൻ തുടങ്ങി നിരവധി സവിശേഷതകളും ഈ മോഡലിൽ ലഭ്യമാണ്.
Also More: ഐഫോൺ 17 സീരീസ്: കുറവ് എവിടെ? വിവിധ രാജ്യങ്ങളിലെ വില അറിയാം
ഐക്യുഒ Z 10 ലൈറ്റ് 5ജി
/indian-express-malayalam/media/post_attachments/225b2ef1-e4d.png)
മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി, 50 എംപി ഡ്യുവൽ ബാക്ക് ക്യാമറ, 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ തുടങ്ങി നിരവധി സവിശേഷതകളുള്ള ഈ ഐക്യു സ്മാർട്ഫോൺ 10,998 രൂപയ്ക്കാണ് ആമസോണിൽ ലഭ്യമാവുക. ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ മോഡൽ പരിഗണിക്കാം.
റിയൽമി ബഡ്‌സ് T200x
/indian-express-malayalam/media/post_attachments/2025/09/Apple-7-406458.jpg)
താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന ഒരു 'സ്റ്റൈലിഷ്' ഇയർബഡ് ആണ് റിയൽമി ബഡ്‌സ് T200x. ഇമ്മേഴ്‌സീവ് സ്റ്റീരിയോ സൗണ്ട്, ക്രിസ്പ് കോൾ ക്ലാരിറ്റി, സ്ലീക്ക് ഡിസൈൻ തുടങ്ങി നിരവധി സവിശേഷതകൾ ഈ മോഡലിലുണ്ട്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്ന ഈ മോഡലിൽ, IP55 റേറ്റിങ്, 48 മണിക്കൂർ പ്ലേബാക്ക് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 1,299 രൂപയാണ് റിയൽമി ബഡ്‌സ് T200x-ന്റെ വില.
Read More: ഏറ്റവും കനംകുറഞ്ഞ ഐഫോണുമായി ആപ്പിൾ, ഡിസൈനിലും മാറ്റങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us