വിജയദശമി, മഹാനവമി ദിനങ്ങളോടനുബന്ധിച്ച് നടത്തിയ സ്‌പെഷ്ൽ സെയിലിന് പിന്നാലെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഓഫറുമായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. ഒക്ടോബർ 13 മുതൽ 17 വരെയാണ് വമ്പൻ ഓഫറുകളുമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. പ്രൈം മെമ്പർമാർക്ക് 12 മുതൽ സ്‌പെഷൽ ഓഫറുകൾ ലഭ്യമായി തുടങ്ങും.

Also Read: ജിയോയുടെ സൗജന്യം അവസാനിച്ചു; ഉപഭോക്താക്കൾ മിനിറ്റിന് ഇനി ആറ് പൈസ വീതം നൽകണം

സ്‌പെഷൽ സെയിലിന് മുന്നോടിയായി ഓഫറുകളെക്കുറിച്ചുള്ള സൂചനകളും കമ്പനി പുറത്തുവിട്ടുകഴിഞ്ഞു. കഴിഞ്ഞ സ്‌പെഷൽ  സെയിലിന് സമാനമായ ഓഫറുകളാണ് സ്മാർട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ഇയർഫോണും ടെലിവിഷനും ഉൾപ്പെടുന്ന മറ്റു ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും നൽകുന്നത്. ഓഫറുകൾക്ക് പുറമെ സ്‌പെഷൽ ഡിസ്ക്കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ, എക്സ്‌ചേഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: റെഡ്മി നോട്ട് 8 പ്രോ ഒക്ടോബർ 16ന് ഇന്ത്യയിലെത്തും

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കും.

പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ വൺപ്ലസ് 7 പ്രോയ്ക്ക് 4000 രൂപയുടെ ഡിസ്ക്കൗണ്ട് ആമസോൺ തന്നെ നൽകുന്നുണ്ട്. 48,999 രൂപയുടെ ഫോൺ 44,999 രൂപയ്ക്കാകും സ്‌പെഷ്യൽ സെയിലിൽ ഉപഭോക്താക്കളിലെത്തുക. വൺപ്ലസ് 7നും 3000 രൂപയുടെ ഡിസ്ക്കൗണ്ട് ലഭിക്കും. 32,999 ൽ നിന്നുമാണ് വൺപ്ലസ് 7ന്റെ വില 29,999 രൂപയിലേക്ക് താഴുന്നത്.

Also Read: സാംസങ് വാർഷിക സെയിൽ: 29,999 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എസ് 9 വാങ്ങാം

കഴിഞ്ഞ് സെയിലിൽ 42,999 രൂപയ്ക്ക് വിറ്റിരുന്ന സാംസങ് ഗ്യാലക്സി നോട്ട് 9 അതേ വിലയ്ക്ക് തന്നെയാകും ഇത്തവണയും എത്തുന്നത്. 11,000 രൂപ വിലയുള്ള സാംസങ് ഗ്യാലക്സി M30 9,999 രൂപയ്ക്കും ലഭിക്കും. സാംസങ് ഗ്യാലക്സി M30sന് 1000 രൂപയുടെ ഡിസ്ക്കൗണ്ട് ലഭിക്കുമ്പോൾ സാംസങ് ഗ്യാലക്സി M10s 8,999 രൂപയ്ക്കാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

സാംസങ് ഗ്യാലക്സി A50 18,990 രൂപയ്ക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിൽപ്പനയ്ക്കെത്തും. ഇതിന് പുറമെ 6000 രൂപയുടെ എക്സചേഞ്ച് ഓഫറും കമ്പനി നൽകുന്നുണ്ട്. ആപ്പിൾ ഐഫോൺ XR 44,999 രൂപയ്ക്കും വാവേ P30 ലൈറ്റ് 15,990 രൂപയ്ക്കും റെഡ്മി 7A 4,999 രൂപയ്ക്കും വിൽപ്പനയ്ക്കെത്തും.

ലാപ്‌ടോപ്പുകളിൽ ഡെൽ ഇൻസ്‌പൈറോൺ 3480ന്റെ വില 40,990 രൂപ മാത്രമാണ്. ലെനോവ സ്മാർട് ടാബ് M10 16,990 രൂപയ്ക്കും ലഭിക്കും. അലക്സ സ്‌പീക്കർ ഡോക്കോടു കൂടിയാണ് ഈ വില എന്നതും ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook