scorecardresearch

ആമസോണില്‍ വമ്പന്‍ ഓഫറുകള്‍; ഐഫോണും വണ്‍പ്ലസുമെല്ലാം ചുളുവിലക്ക് സ്വന്തമാക്കാം

സ്മാര്‍ട്ട്ഫോണുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും വമ്പന്‍ ഓഫറുകളാണുള്ളത്. മികച്ച ഓഫറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം

സ്മാര്‍ട്ട്ഫോണുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും വമ്പന്‍ ഓഫറുകളാണുള്ളത്. മികച്ച ഓഫറുകളുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം

author-image
Tech Desk
New Update
Amazon Great freedom Sale

Amazon Great Freedom Sale: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍ ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ആറ് മുതല്‍ 10 വരെയാണ് സെയില്‍. എന്നാല്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഇന്നു മുതല്‍ ഓഫറുകള്‍ ലഭ്യമാകും. സ്മാര്‍ട്ട്ഫോണുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും വമ്പന്‍ ഓഫറുകളാണുള്ളത്.

Advertisment

എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. ആമസോണ്‍ പെ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ് പെ ലേറ്റര്‍, മറ്റ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കും കിഴിവ് ബാധകമാണ്.

പ്രതീക്ഷിക്കാവുന്ന ഓഫറുകള്‍

സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ ഉണ്ടാകുമെന്നാണ് സൂചന. ആമസോണ്‍ കൂപ്പണുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ 7,000 രൂപ വരെയും എക്സ്ചേഞ്ചില്‍ 6,000 രൂപ വരെയും കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങള്‍ക്ക് ഇതിലും ആകര്‍ഷകമായ ഓഫറുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

സ്മാര്‍ട്ട്ഫോണ്‍ ഓഫറുകള്‍

ആപ്പിള്‍: തിരഞ്ഞെടുക്കപ്പെട്ട ഐഫോണുകള്‍ക്ക് 15,000 രൂപ വരെ കിഴിവ് ലഭിച്ചേക്കാം. ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രൊ, ഐഫോണ്‍ 13 പ്രൊ മാക്സ് എന്നിവയ്ക്ക് പ്രത്യേക ഓഫറുകള്‍ ഉണ്ടായേക്കും.

Advertisment

വണ്‍ പ്ലസ്: വണ്‍ പ്ലസ് 9 സീരിസിന് 15,000 രൂപ വരെ ഓഫറുണ്ടായേക്കും. വണ്‍ പ്ലസ് 10 ആറിന് 4,000 രൂപ ഓഫറുണ്ടാകും. ഇതിന് പുറമെ എക്സ്ചേഞ്ചില്‍ 3,000 രൂപയുടെ കിഴിവും ലഭിക്കും. വണ്‍ പ്ലസ് 10 പ്രോയ്ക്ക് കൂപ്പണ്‍ വഴി 5,000 രൂപ കിഴിവും, പുറമെ എക്സ്ചേഞ്ചില്‍ 5,000 രൂപയും എസ് ബി ഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 6,000 രൂപയുടെ ഓഫറുമുണ്ടാകും. വണ്‍ പ്ലസ് നോര്‍ഡ് 2 റ്റി, നോര്‍ഡ് സിഇ 2 ലൈറ്റ് 5 ജി എന്നിവയ്ക്കും ഓഫറുകള്‍ ലഭ്യമാണ്.

ഷവോമി: ഷവോമി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫര്‍ ഉണ്ടായിരിക്കും. റെഡ്മി 9 സീരിസ് 6,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി 10 റ്റി 5 ജി, റെഡ്മി നോട്ട് 10 പ്രൊ, റെഡ്മി നോട്ട് 10 പ്രൊ മാക്സ്, റെഡ്മി നോട്ട് 10 എസ് എന്നിവയ്ക്ക് ബാങ്ക് ഡിസ്കൗണ്ട് ഉള്‍പ്പെടെ തുടക്ക വില 10,999 രൂപയായിരിക്കും.

ഡൈമെന്‍സിറ്റ് 8100 യില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി കെ 50 ഐ 5 ജിക്ക് 25,999 രൂപ മുതല്‍ ലഭിക്കും. ബാങ്ക് ഡിസ്കൗണ്ടുകള്‍, 5,000 രൂപയുടെ നൊ കോസ്റ്റ് ഇഎംഐ ഓഫറുകള്‍ എന്നിവയും ലഭിക്കും. ഷവോമി 11 ലൈറ്റിന്റെ തുടക്ക വില 23,999 രൂപയാണ്. ഷവോമി 11 റ്റി പ്രൊ 35,999 രൂപ മുതല്‍ ലഭ്യമാകും.

സാംസങ്: സാംസങ്ങിന്റെ എം സീരിസിന് 30 ശതമാനം വരെ ഓഫറുണ്ടായിരിക്കും. സാംസങ് ഗ്യാലക്സി എം 33 5 ജിക്ക് 10,000 രൂപയും എം 32 ന് 5,000 രൂപയും കിഴിവുണ്ടാകും.

ഐക്യുഒഒ: ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ സമയത്ത് ഐക്യുഒഒ ഫോണുകള്‍ക്ക് 10,000 രൂപ വരെയാണ് കിഴിവ്. ഐക്യുഒഒ നിയോ 6 5ജിയുടെ തുടക്ക വില 29,999 ആയിരിക്കും, ഇതിന് പുറമെ 3,000 രൂപ ഓഫറും ലഭിക്കും. ഐക്യുഒഒ Z6 5ജിക്ക് 14,999 രൂപയായിരിക്കും ആരംഭവില. ഐക്യുഒഒ 9 എസ് ഇ, ഐക്യുഒഒ 9 5ജി, ഐക്യുഒഒ 9 പ്രൊ 5 ജി എന്നിവയ്ക്കും ഓഫറുകള്‍ ഉണ്ടായിരിക്കും.

Amazon Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: