Latest News

Amazon Great Freedom Festival, Flipkart Big Saving Days: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്സ്: ഇനി ദിവസങ്ങൾ മാത്രം

Amazon Great Freedom Festival, Flipkart Big Saving Days: രണ്ട് വിൽപ്പനകളും ഓഗസ്റ്റ് 9 വരെ തുടരും

flipkar sale, amazon sale, Amazon Great Freedom Festival, Flipkart Big Saving Days sale, ഫ്ലിപ്കാർട്ട് സെയിൽ, ആമസോൺ സെയിൽ, ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിൽ, മോട്ടറോള , Motorola, Xiaomi, ഷവോമി, Asus, അസൂസ്, Amazfit, അമേസ്ഫിറ്റ്, boAt, Airdopes, എയർപോഡ്, ബോട്ട്, HP Chromebook, എച്ച്പി ക്രോംബുക്ക്, Apple iPad Air, ആപ്പിൾ ഐപാഡ് എയർ, Redmi Smart LED TV, റെഡ്മി സ്മാർട്ട് എൽഇഡി ടിവി, Smartphone,Smartphones, സ്മാർട്ട്ഫോൺ, ie malayalam

Amazon Great Freedom Festival, Flipkart Big Saving Days sale: ആമസോൺ പ്രൈം ഡെ സെയിൽസ് ഏതാനും ദിവസം മുൻപാണ് കഴിഞ്ഞത്. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ പ്ലാറ്റ്ഫോമിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിക്കും. ഓഗസ്റ്റ് അഞ്ച് മുതലാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ (Amazon Great Freedom Festival). അതേ ദിവസം തന്നെ, ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് (Flipkart Big Saving Days sale) വിൽപ്പനയും ആരംഭിക്കും. രണ്ട് വിൽപ്പനകളും ഓഗസ്റ്റ് 9 വരെ തുടരും. അതായത് അവ മൊത്തം അഞ്ച് ദിവസം നീണ്ടുനിൽക്കും.

Amazon Great Freedom Festival sale details ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ

ആമസോൺ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളിൽ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് മൊബൈലുകളിലും ആക്‌സസറികളിലും 40 ശതമാനം വരെ ഇളവും ഇലക്ട്രോണിക്‌സുകളിലും ആക്‌സസറികളിലും 60 ശതമാനം വരെ ഇളവും ലഭിക്കും. ടിവികളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും 55 ശതമാനം വരെ കിഴിവ് ലഭിക്കും. ഹെഡ്ഫോണുകൾ, സ്പീക്കറുകൾ എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും.

ക്യാമറകൾക്കും ആക്‌സസറികൾക്കും 60 ശതമാനം വരെ വിലക്കുറവും വാഗ്ദാനം ചെയ്യുമെന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വിൽപ്പനയിൽ ആമസോൺ കോംബോകളിൽ 30 ശതമാനം വരെ കിഴിവും വാഗ്ദാനം ചെയ്യുന്നുവെന്ന് അവരുടെ വെബ്സൈറ്റിൽ കാണിക്കുന്നു. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് 10 ശതമാനം വരെ ഇളവും ലഭിക്കും.

അമേസ്ഫിറ്റ് ജിടിഎസ്2 മിനി (Amazfit GTS2 Mini) , ബോട്ട് എയർപോഡ്സ് (boAt Airdopes), എച്ച്പി ക്രോംബുക്ക് (HP Chromebook,), ആപ്പിൾ ഐപാഡ് എയർ (Apple iPad Air), റെഡ്മി സ്മാർട്ട് എൽഇഡി ടിവി (Redmi Smart LED TV) തുടങ്ങിയ ഉപകരണങ്ങളും വിൽപനയിൽ ലഭ്യമാവും.

Flipkart Big Saving Days sale details- ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ്

ആക്സിസ് ബാങ്ക് കാർഡുകളും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഉള്ളവർക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഓഫ് ലഭിക്കും. ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ ഇളവും ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ ഇളവും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭിക്കും.

വിൽപ്പനയ്‌ക്ക് മുമ്പ്, ഫ്ലിപ്പ്കാർട്ടും കുറച്ച് ഡീലുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗെയിമിംഗ് സ്മാർട്ട്‌ഫോണായ അസൂസ് ആർഒജി ഫോൺ 3 ( Asus ROG Phone 3) ഉപയോക്താക്കൾക്ക് 39,999 രൂപയ്ക്ക് ലഭിക്കും. ഇത് യഥാർത്ഥത്തിൽ 46,999 രൂപയ്ക്ക് ലഭ്യമായിരുന്ന ഫോണാണ്. ഉപയോക്താക്കൾക്ക് ഈ ഗെയിമിംഗ് ഫോണിൽ 7,000 രൂപ കിഴിവ് ലഭിക്കും.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ ഷവോമിയുടെ (Xiaomi) മി 10ടി സീരീസ് (Mi 10T series) ഫോണുകൾ 24,499 രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമാകും. ഇത് ബാങ്ക് ഓഫറും ഫോണിലെ എക്സ്ചേഞ്ച് ഓഫറും അടക്കമാണിത്. മോട്ടറോള റേസർ (Motorola Razr) ഫോൺ 74,999 രൂപയ്കക്ക് പകരം 54,999 രൂപയ്ക്ക് ലഭിക്കും. 20,000 രൂപയുടെ കിഴിവാണ് ഈ ഫോണിൽ ലഭിക്കുക.

മോട്ടോ ജി 40 ഫ്യൂഷൻ (Moto G40 Fusion) 14,499 രൂപയ്ക്ക് പകരം 13,499 രൂപയ്ക്ക് ലഭിക്കും. മോട്ടറോള മോട്ടോ ജി 60 (Motorola Moto G60) ഫോൺ 16,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, ഇൻഫിനിക്സ് ഹോട്ട് 10 എസ് (Infinix Hot 10S) 500 രൂപ കിഴിവോടെ 9,499 രൂപയ്ക്ക് ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Amazon great freedom festival flipkart big saving days sales from august 5 details

Next Story
ഫോൺ പഴയതാണോ? എങ്കിൽ ഇനി ഗൂഗിൾ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ലAndroid, Android Gingerbread, Android 10, Android 11, Android 12, Google, Google News, Android, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com