ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിന്റെ ഫ്രീഡം സെയിൽ ഇന്ന് മുതൽ ആരംഭിക്കും. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള ഫ്രീഡം സെയിൽ ഓഗസ്റ്റ് 11 വരെയാണ് നീണ്ടുനിൽക്കുന്നത്. ഫ്രീഡം സെയിലിനോട് അനുബന്ധിച്ച് സ്മാർട്ഫോണുകൾക്കും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഉൾപ്പടെ വലിയ വിലക്കുറവാണ് ആമസോണിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഫ്രീഡം സെയിലിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും ആമസോൺ കൈകോർത്തിട്ടുണ്ട്. 5000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങുന്നവർക്ക് പത്ത് ശതമാനം ഇൻസ്റ്റന്ര് ഡിസ്ക്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 1500രൂപ വരെ ഇത്തരത്തിൽ ഡിസ്ക്കൗണ്ടായി ലഭിക്കും. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ബജാജ് ഫിൻസേർവ്, ആമസോൺ പേ എന്നിവ ഉപയോഗിച്ച് സാധനങ്ങൾ നോ കോസ്റ്റ് ഇഎംഐയിലും വാങ്ങാൻ സാധിക്കും.
പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതക്കളായ സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമീ, വിവോ എന്നീ കമ്പനികളുടെ മോഡലുകൾ 40 ശതമാനം വരെ വിലക്കുറവിൽ ആമസോൺ ഫ്രീഡം സെയിലിൽ സ്വന്തമാക്കാൻ സാധിക്കും. വൺപ്ലസ് ഫോണുകൾക്ക് 4000 രൂപയും ഷവോമി മോഡലുകൾക്ക് 5000 രൂപയും ഡിസ്ക്കൗണ്ട് ലഭിക്കും.
ഹെഡ്ഫോണുകൾ, ക്യാമറ ആക്സസറികൾ, സ്പീക്കറുകൾ, ലാപ്ടോപ്പുകൾ, ഗെയിമിംഗ് ആക്സസറികൾ, സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റുകൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയും വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. ഹെഡ്ഫോണുകൾക്ക് 70 ശതമാനം വരെയാണ് വിലക്കുറവ്.
Also Read: മൈക്രോസോഫ്റ്റ് ഏറ്റെടുത്താല്‍ ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവന്നേക്കും
ഗെയിമിങ് ആക്സസറികൾക്ക് 40 ശതമാനം വരെ കിഴിവ്, സ്മാർട്ട് വാച്ചുകളിൽ 60 ശതമാനം വരെ, മോണിറ്ററുകളിൽ 60 ശതമാനം വരെ കിഴിവ്, ഡെസ്ക്ടോപ്പുകളിൽ 40,00 രൂപ കിഴിവ്, ടാബ്ലെറ്റുകളിൽ 45 ശതമാനം കിഴിവ്. ടെലിവിഷനുകൾക്ക് 60 ശതമാനം വരെ വിലക്കുറവ് ലഭിക്കുമ്പോൾ റെഫ്രീജറേറ്ററിന് 45 ശതമാനവും വിലക്കുറവ് ലഭിക്കും.