ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലും ഇന്രർനെറ്റിൽ പൊടിപൊടിക്കുകയാണ്. സ്മാർട്ഫോണും ലാപ്ടോപ്പുകളും ഉൾപ്പടെ ആയിരക്കണക്കിന് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കു വമ്പൻ ഓഫറുകളാണു കമ്പനി നൽകുന്നത്. സ്മാർട്ഫോണുകൾ തന്നെയാണു സ്‌പെഷൽ സെയിലിൽ ശ്രദ്ധേയ ഉൽപ്പന്നങ്ങൾ.

സാധാരണക്കാർക്കു സ്വീകര്യമാകുന്ന തരത്തിൽ നിരവധി ഫോണുകളാണു കമ്പനികൾ സ്‌പെഷ്യൽ സെയിലിൽ അവതരിപ്പിച്ചിരിക്കുന്നത്. 15000 രൂപയിൽ താഴെ വില വരുന്ന ഫോണുകളിൽ മുന്നിൽ ഷവോമി റെഡ്മി 7 പ്രോ, സാംസങ് ഗ്യാലക്സി M30, മോട്ടറോള വിഷൻ എന്നീ ഫോണുകളുണ്ട്. കൂടുതൽ ബഡ്ജറ്റ് ഫോണുകളിലേക്കു പോവുകയാണെങ്കിൽ ഒപ്പോ F11 പ്രോ, ലെനോവോ K10 നോട്ട് എന്നീ ഓപ്ഷനുകളുമുണ്ട്.

പത്ത് ശതമാനം അഥവാ 10000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ടായി എസ്ബിഐ കാർഡ് ഉപയോഗിച്ച് ഫോണുകൾ വാങ്ങുന്നവർക്കു ലഭിക്കും. ഫ്ലിപ്കാർട്ടിൽ ആക്സിസ് ബാങ്ക്, ഐസിസി ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴും പത്ത് ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. 15000 രൂപയിൽ താഴെ വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.

Xiaomi Mi Redmi Note 7 Pro at a starting price of Rs 11,999: ഷവോമി എംഐ റെഡമി നോട്ട് 7 പ്രോ 11,999 രൂപ മുതൽ

പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോ 11,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 4 GB റാമോടെ എത്തുന്ന ഫോണിനു 11,999 രൂപയും 6 GB റാമോടെ എത്തുന്ന ഫോണിനു 13,999 രൂപയുമാണു വില. 3000 രൂപയുടെ ഡിസ്ക്കൗണ്ടാണു ഫോണിനു ലഭിക്കുന്നത്.

Samsung Galaxy M30 at a starting price of Rs 11,999: സാംസങ് ഗ്യാലക്സി M30 11,999 രൂപയ്ക്ക്

സാംസങ്ങ് ഇന്ത്യയിൽ അവതരിപ്പിച്ചതിൽ ഏറ്റവും പുതിയ ഫോണുകളിൽ ഒന്നാണ് ഗ്യാലക്സി M30. 4 GB റാമോടെ എത്തുന്ന ഫോണിനു 11,999 രൂപയും 6 GB റാമോടെ എത്തുന്ന ഫോണിനു 1000 രൂപ ഡിസ്ക്കൗണ്ടുമാണു കമ്പനി നൽകുന്നത്. 3 GB റാം ഫോണിന് 9,999 രൂപയാണു വില.

Motorola One Vision at a price of Rs 14,999: മോട്ടോറോള വൺ വിഷൻ 14,999 രൂപയ്ക്ക്

മോട്ടോറോളയുടെ വൺ വിഷന് 5000 രൂപയുടെ ഡിസ്ക്കൗണ്ടാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 19,999 രൂപയുടെ ഫോൺ 14,999 രൂപയ്ക്കു ലഭിക്കും.

Read Here: Samsung Galaxy Note 10+: മികച്ച OLED ഡിസ്പ്ലേയുമായി സാംസങ് ഗാലക്‌സി 10+

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook