Amazon, Flipkart Republic Day 2022 sales:ഇന്നലത്തെ പ്രൈം-എക്സ്ക്ലൂസീവ് ഡീലുകൾക്ക് ശേഷം, ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വിൽപ്പന ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. വിൽപ്പന ജനുവരി 20 വരെ തുടരും. കൂടാതെ ഇലക്ട്രോണിക്സ്, ഫാഷൻ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ എന്നിവ അടക്കമുള്ള ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിയിൽ മികച്ച കിഴിവുകൾ കാണാം. ഒപ്പം, ഫ്ലിപ്പ്കാർട്ട് അവരുടെ ബിഗ് സേവിംഗ് ഡേയ്സ് വിൽപ്പനയും നടത്തുന്നുണ്ട്. അത് 2022 ജനുവരി 22 വരെ തുടരും. ഈ സെയിലുകളിൽ ഗാഡ്ജെറ്റുകളിൽ നിങ്ങൾക്ക് നേടാനാകുന്ന മികച്ച ഡീലുകൾ ഇതാ.
ശ്രദ്ധിക്കുക: ആമസോണിൽ, ഒരു എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ക്രെഡിറ്റ് കാർഡുകളുടെ ഉടമകൾക്ക് എല്ലാ പർച്ചേസുകളിലും 1,750 രൂപ വരെ 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ടിൽ, ഐസിഐസിഐ ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും.
Samsung Galaxy S20 FE 5G- സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

ഗാലക്സി എസ് 20 എഫ്ഇ ഫോൺ എസ് 20 ന്റെ വിലകുറഞ്ഞ വേരിയന്റല്ല. മറിച്ച് സാംസങ് “താങ്ങാനാവുന്ന ഫ്ലാഗ്ഷിപ്പുകൾ” എന്ന നിലയിൽ വിപണിയിൽ എത്തിക്കാൻ ശ്രമിക്കുന്ന തികച്ചും വ്യത്യസ്തമായ ഫോണാണ്. 36,990 രൂപ വിലയിൽ, സ്നാപ്ഡ്രാഗൺ 865 പ്രൊസസർ പോലെയുള്ള സവിശേഷതകളുമായാണ് ഇത് വരുന്നത്. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിൽ ലഭിക്കും. 12എംപി മെയിൻ സെൻസർ, എട്ട് എംപി ടെലിഫോട്ടോ, 12എംപി അൾട്രാ വൈഡ് ലെൻസ് എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ. 6.5 ഇഞ്ച്, 120 ഹെട്സ് വേരിയബിൾ റിഫ്രഷ് റേറ്റുള്ള ഫുൾ-എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ.
Mi Notebook 14 Horizon Edition- മി നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷൻ

മി നോട്ട്ബുക്ക് 14, മിതമായ നിരക്കിൽ കൊള്ളാവുന്ന, ദൈനംദിന ഉപയോഗത്തിനുള്ള ലാപ്ടോപ്പ് ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്. ആമസോണിൽ, ഇത് നിലവിൽ 49,990 രൂപയിലാണ് ലഭ്യമാക്കിയിരിക്കുന്നത് – 24 ശതമാനം വിലക്കുറവിൽ. കൂടാതെ പത്താം തലമുറ ഇന്റൽ കോർ ഐ7 (10th Gen Intel Core i7) പ്രൊസസറാണ് ഇതിൽ. അത് കനത്ത ജോലിഭാരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യും. ഗ്രാഫിക്സിനായി, ഇതിൽ ഒരു എൻവിഡിയ എംഎക്സ് 350 ജിപിയു (NVIDIA MX350 GP) ഉണ്ട്. ഇത് ഗെയിമിംഗിനെ സഹായിക്കും. സ്റ്റോറേജിൽ നിങ്ങൾക്ക് 512 ജിബി എസ്എസ്ഡി (512 GB SSD) മാത്രമേ ലഭിക്കൂ, വികസിപ്പിക്കാൻ കഴിയാത്ത എട്ട് ജിബി ഡിഡിആർ റാം ( 8GB DDR4 RAM) ഇതിൽ ഉൾപ്പെടുന്നു. ബെസലുകൾ വളരെ നേർത്തതാണ്.
Also Read: OnePlus 9RT: വൺപ്ലസ് 9ആർടി ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം
Samsung Galaxy Tab S7 FE -സാംസങ് ഗാലക്സി ടാബ് എസ് 7 എഫ്ഇ

ഗാലക്സി ടാബ് എസ് 7 എഫ്ഇ, പ്രീമിയം ടാബ്ലെറ്റ് സെഗ്മെന്റിൽ നിന്നുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്നു. മാന്യമായ ഹാർഡ്വെയറും എഴുതാനും വരയ്ക്കാനുമുള്ള ഒരു എസ്-പെന്നും ഇത് വാഗ്ദാനം ചെയ്യുന്നു.എസ് പെൻ വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഉപകരണത്തിന്റെ വില 37,999 രൂപയാണ്, കൂടാതെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനിൽ വരുന്നു. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാവുന്നതാണ്. 2560 x 1600 റെസല്യൂഷൻ നൽകുന്ന സിനിമാറ്റിക് 16:10 ആസ്പക്ട് റേഷ്യോയുള്ള 12.4 ഇഞ്ച് സ്ക്രീൻ ആണ് ഫോണിൽ. അഞ്ച് എംപി ഫ്രണ്ട് കാമറയുണ്ട്.
Sony WH-1000XM3 headphones- സോണി ഡബ്ലുഎച്ച്-1000എക്സ്എം3 ഹെഡ്ഫോൺ

മികച്ച നോയ്സ് ക്യാൻസലിംഗ് ഓപ്ഷനുകളുള്ള ഇൻഡസ്ട്രി-ഗ്രേഡ് ഹെഡ്ഫോൺ വിഭാഗത്തിൽ സോണി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. WH-1000XM3 ഒരു യുഎസ്ബി ടൈപ്പ്സി ചാർജിംഗ് പോർട്ടും നിങ്ങളുടെ ഇയർലോബുകൾ പൂർണ്ണമായും കുഷ്യൻ ചെയ്യുന്ന ആഴത്തിലുള്ള ഇയർ പാഡുകളും ഇതിലുണ്ട്. വിൽപ്പനയുടെ ഭാഗമായി, ഹെഡ്ഫോണുകളുടെ വില 15,990 രൂപയാണ്.
അസ്യൂസ് ആർഒഡി സ്ട്രിക്സ് ജി17- ASUS ROG Strix G17 (2021)

സ്ട്രിക്സ് ജി17, പേര് സൂചിപ്പിക്കുന്നത് പോലെ, ഗെയിമിംഗ് പ്രേമികൾക്ക് അനുയോജ്യമായ 17.3 ഇഞ്ച് സ്ക്രീൻ സഹിതമുള്ള ലാപ്ടോപ് ആണ്. എഎംഡി റൈസെൻ 7 4800എച്ച് പ്രൊസസറും ആർടിഎക്സ് 3059 ജിപിയുവും ( RTX 3050 GPU) ചേർന്ന് 1080പി സ്ട്രീമിംഗിന് ആവശ്യമായ ശേഷി വാഗ്ദാനം ചെയ്യുന്നു. അധിക സ്റ്റോറേജ് ഓപ്ഷനായി ലാപ്ടോപ്പിൽ ഹാർഡ് ഡ്രൈവ് വരുന്നില്ല, എന്നാൽ നിങ്ങൾക്ക് 512 ജിബി എസ്എസ്ഡി ലഭിക്കും. 3200 മെഗാഹെട്സ് 16ജിബി ഡിഡിആർ4 റാമാണ് ഇതിൽ. ഡിസ്പ്ലേ 144ഹെട്സ് റിഫ്രഷ് റേറ്റോട് കൂടിയാണ് വരുന്നത്. ലാപ്ടോപ്പിന്റെ വില 90,990 രൂപയാണ്. ചെക്ക്ഔട്ട് സമയത്ത് 1000 രൂപയുടെ ആഫ് ലഭിക്കുന്ന കൂപ്പൺ കോഡും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗാലക്സി ബഡ്സ് പ്രോ- Samsung Galaxy Buds Pro

ഓഡിയോ സെഗ്മെന്റിലെ സാംസങ്ങിന്റെ ഏറ്റവും പുതിയ ഉൽപന്നമാണ് ഗാലക്സി ബഡ്സ് പ്രോ. ബഡ്സിന്റെ വില 8,990 രൂപയാണ് – 50 ശതമാനം കിഴിവ് ലഭിക്കുന്നു. ഒറ്റ ചാർജിൽ അഞ്ച് മണിക്കൂർ തടസ്സമില്ലാത്ത പ്ലേബാക്ക് നൽകുന്നു.
Apple iPhone 12 Mini-ആപ്പിൾ ഐഫോൺ 12 മിനി

പ്രീമിയം ഡിസൈനും ഹാർഡ്വെയറും ഉള്ള ഒരു കോംപാക്റ്റ് ഫോൺ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഐ ഫോൺ 12 മിനി മികച്ച തിരഞ്ഞെടുപ്പാണ്. 5.4 ഇഞ്ച് സൂപ്പർ റെറ്റിന ഒഎൽഇഡി സ്ക്രീൻ, 85 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ എന്നിവയും നേർത്ത ബെസലുകളും ഉപകരണത്തിന്റെ സവിശേഷതയാണ്.
നിങ്ങൾക്ക് 4ജിബി റാമുള്ള ആപ്പിൾ-ഡിസൈൻ എ14 ബയോണിക് ചിപ്സെറ്റ് ആണ് ഫോണിൽ. ഫ്ലിപ്പ്കാർട്ടിൽ, നിങ്ങൾക്ക് 64 ജിബി സ്റ്റോറേജ് ഓപ്ഷൻ 41,999 രൂപയ്ക്ക് വാങ്ങാം. അതേസമയം വലിയ 256 ജിബി ഓപ്ഷൻ 64,999 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന് പിൻവശത്തെ ഇരട്ട ക്യാമറ സെറ്റപ്പിൽ – 12എംപി വൈഡ് ലെൻസും 12എംപി അൾട്രാ വൈഡ് ലെൻസും വരുന്നു. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി മുൻവശത്ത് മറ്റൊരു 12എംപി കാമറയും വരുന്നു.