ഫ്ലിപ്കാർട്ടിലും ആമസോണിലും അവശ്യ സാധനങ്ങളല്ലാത്ത ഉൽപ്പന്നങ്ങളും; ഓർഡർ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് താമസിക്കുന്നതെങ്കിൽ ഇന്ന് മുതൽ അവശ്യ സാധനങ്ങളും അവശ്യ സാധനങ്ങളുടെ ഗണത്തിൽപ്പെടാത്ത ഉൽപ്പന്നങ്ങളും വാങ്ങാൻ സാധിക്കും

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം തവണയും നീട്ടിയെങ്കിലും ചില പ്രദേശങ്ങളിലും മേഖലകളിലും കർശന നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനാനുമതിയാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് എത്തുമ്പോൾ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളല്ലാത്ത ഉൽപ്പന്നങ്ങളും വാങ്ങുവാൻ ഉപഭോക്താക്കൾക്ക് സാധിക്കും. നേരത്തെയിത് അവശ്യസാധനങ്ങൾ മാത്രമായി നിയന്ത്രിച്ചിരുന്നു.

Also Read: സുവർണാവസരം; സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു, പുതിയ വില അറിയാം

ഇന്ന് മുതൽ ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിൽ ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്‌തുക്കളല്ലാത്ത ഉൽപ്പന്നങ്ങളും വാങ്ങാൻ സാധിക്കും. ഫ്‌ളിപ്‌കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഇളവിന്റെ പരിധിയിലുൾപ്പെടുന്നു. മൊബൈൽ ഫോൺ അടക്കമുള്ള ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാൻ അവസരമുണ്ട്. മേയ് നാല് മുതലാകും ഓൺലൈൻ സേവനങ്ങൾ ആരംഭിക്കുക.

നിങ്ങൾ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് താമസിക്കുന്നതെങ്കിൽ ഇന്ന് മുതൽ അവശ്യ സാധനങ്ങളും അവശ്യ സാധനങ്ങളുടെ ഗണത്തിൽപ്പെടാത്ത ഉൽപ്പന്നങ്ങളും വാങ്ങാൻ സാധിക്കും. അത് സ്മാർട്ഫോണാകാം, ലാപ്ടോപ്പാകാം, വസ്ത്രങ്ങളാകാം. എന്നാൽ റെഡ് സോണിൽ അവശ്യ സാധനങ്ങൾ മാത്രമേ ലഭ്യമാവുകയുള്ളൂ.

Also Read: ആപ്പിള്‍ വാച്ചിന് വയസ്സ് അഞ്ച്; വാച്ചിന്റെ രഹസ്യങ്ങള്‍ ഇവയാണ്‌

ഇത്തരത്തിൽ ഡെലിവറി പുനഃരാരംഭിച്ചാൽ തന്നെ പല പ്രദേശങ്ങളിലും ഡെലിവറി ഏജന്റുമാർ പ്രവർത്തിച്ച് തുടങ്ങിയാൽ മാത്രമേ ആമസോണിന് സാധനം എത്തിച്ച് നൽകാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ പല ഓറഞ്ച്, ഗ്രീൻ സോണുകളിലും നിലവിൽ സാധനങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കുന്നില്ല.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Amazon flipkart can deliver non essential products things you must know before ordering

Next Story
സുവർണാവസരം; സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു, പുതിയ വില അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express