Amazon Fab Phones Fest: Smartphone Deals: ഓൺലൈൻ ഷോപ്പിങ് സേവനദാതാക്കളായ ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റ് 2020 സ്മാർട്ട്ഫോൺ വിൽപനമേള ആരംഭിച്ചു. ജനപ്രിയ ഫോണുകളായ ഐഫോൺ 11, വൺപ്ലസ് 7 ടി പ്രോ, സാംസങ് ഗാലക്‌സി എം 51 എന്നിവ കുറഞ്ഞ നിരക്കിൽ നാല് ദിവസത്തെ വിൽപനയിൽ ലഭ്യമാവും. എച്ച്ഡിഎഫ്സി കാർഡ് ഉടമകൾക്ക് 1,500 രൂപ വരെ തൽക്ഷണ വിലക്കിഴിവ് ലഭിക്കും.
ചില ഫോണുകളിൽ 5,000 രൂപ വിലയുള്ള അധിക ഡിസ്കൗണ്ട് കൂപ്പണുകളും കമ്പനി ലഭ്യമാക്കുന്നുണ്ടെങ്കിലും അത് പ്രൈം അംഗങ്ങൾക്ക് മാത്രമേ ദൃശ്യമാകൂ. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് വിൽപ്പനയിൽ ലഭ്യമായ ഏറ്റവും മികച്ച ഡീലുകൾ നോക്കാം.
iPhone 11 at Rs 51,999- ഐഫോൺ 11 51,999 രൂപയ്ക്ക്
ഐഫോൺ 11 നിലവിൽ 51,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണ്. 64,900 രൂപയ്ക്കാണ് ഈ ഫോൺ ആദ്യം വിപണിയിലെത്തിയത്. നിങ്ങൾ ഒരു പഴയ ഫോൺ എക്സ്ചേഞ്ച് നൽകുകയാണെങ്കിൽ 11,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ആമസോണിൽ ലഭിക്കും. ആമസോൺ ഫാബ് ഫോണുകൾ ഫെസ്റ്റ് 2020 വിൽപ്പനയിൽ, മികച്ച ഡീൽ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫറും ഉപയോഗിക്കാം.
OnePlus 7T Pro at Rs 38,999- വൺപ്ലസ് 7 ടി പ്രോ 38,999 രൂപയ്ക്ക്
വൺപ്ലസ് 7 ടി പ്രോ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഇത് 43,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻറാണ് ഈ വിലക്ക് ലഭിക്കുക. 5,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കുകയാണെങ്കിൽ ഒരാൾക്ക് വൺപ്ലസ് 7 ടിയുടെ ഹേസ് ബ്ലൂ കളർ പതിപ്പ് 38,999 രൂപയ്ക്ക് ലഭിക്കും. ഡിസ്കൗണ്ട് കൂപ്പണുകൾക്ക് കുറഞ്ഞ കാലയളവിൽ മാത്രമാണ് വാലിഡിറ്റിയെന്ന് ആമസോൺ പറയുന്നു. എക്സ്ചേഞ്ച് ഓഫറിൽ 11,000 രൂപ വരെ ആമസോൺ വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് ആദ്യം 7 ടി പ്രോ 53,999 രൂപയ്ക്കാണ് ആദ്യം വിപണിയിലെത്തിയത്.
Samsung Galaxy M51 at Rs 22,999- സാംസങ് ഗാലക്‌സി എം 51 ന് 22,999 രൂപ
22,999 രൂപയ്ക്ക് സാംസങ് ഗാലക്‌സി എം 51 ഫോൺ ഫാബ് ഫോൺസ് ഫെസ്റ്റിൽ പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് ലഭ്യമാവും. പ്രൈം അംഗങ്ങൾക്ക് 21,749 രൂപയ്ക്കും ഇത് ലഭ്യമാവും. ഈ ഫോണിൽ എക്സ്ചേഞ്ച് ഓഫറും എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഓഫറും ലഭിക്കും. ഇത് വില കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താം.
ഗാലക്‌സി എം 51ൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേ, 7,000 എംഎഎച്ച് ബാറ്ററി, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയടക്കമുള്ള ഫീച്ചറുകൾ ഉണ്ട്.
Xiaomi Mi 10T 5G at Rs 35,999- ഷവോമി മി 10 ടി 5 ജി 35,999 രൂപയ്ക്ക്
മി 10 ടി നിലവിൽ 35,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും.ഐസിഐസിഐ ബാങ്ക് കാർഡ് ഇടപാടുകൾക്ക് 3,000 രൂപ വരെ കിഴിവും ലഭിക്കും. ആമസോൺ പ്രൈം അംഗമാണെങ്കിൽ, അവർക്ക് 2,000 രൂപ കിഴിവ് ലഭിക്കാനുള്ള കൂപ്പണും ലഭിക്കും. പ്രൈം അംഗങ്ങൾക്ക് ഐസിഐസിഐ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 5,000 രൂപ കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ഓഫർ പ്രകാരം പഴയ ഫോൺ നൽകിയാൽ 13,000 രൂപവരെ കിഴിവും ലഭിക്കും.
Redmi 9 Prime at Rs 10,999- റെഡ്മി 9 പ്രൈം 10,999 രൂപയ്ക്ക്
ഷവോമിയുടെ റെഡ്മി 9 പ്രൈമിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പ് 10,999 രൂപയ്ക്ക് ഫാബ് ഫോൺ ഫെസ്റ്റിൽ ലഭിക്കും. റെഡ്മി 9 പ്രൈമിന് ആമസോൺ 10,050 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും നൽകുന്നുണ്ട്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 13 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ഹെലിയോ ജി 80 എസ്ഒസി, 18 വാട്ട് ചാർജിങ് പിന്തുണയുള്ള 5,020 എംഎഎച്ച് ബാറ്ററി എന്നിവയടക്കമുള്ള ഫീച്ചറുകളാണ് ഈ ബജറ്റ് ഫോണിനുള്ളത്.
Apple’s iPhone 12, iPhone 12 mini- ഐഫോൺ 12, ഐഫോൺ 12 മിനി
അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 12, ഐഫോൺ 12 മിനി ഫോണുകൾക്ക് ആമസോൺ വിൽപനയിൽ 6,000 രൂപ വരെ കിഴിവ് ലഭിക്കും. ഈ കിഴിവ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമേ ലഭ്യമാവും. ഐഫോൺ 12 ന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 79,900 രൂപയും 128 ജിബിയുടേതിന് 84,900 രൂപയുമാണ് വില. ഐഫോൺ 12 മിനി 64 ജിബി മോഡൽ 69,900 രൂപയ്ക്ക് ലഭിക്കും. 11,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഐഫോൺ 12 മോഡലുകൾക്കൊപ്പം ചാർജിംഗ് അഡാപ്റ്റർ ഇല്ലെന്നത് ശ്രദ്ധിക്കുക, അത് പ്രത്യേകം വാങ്ങേണ്ടതാണ്.