ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിൽ സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറുകൾ. മാർച്ച് 28 വരെയാണ് സെയിൽ. സ്മാർട്ഫോണുകൾക്ക് 40 ശതമാനം ഡിസ്കൗണ്ടാണ് ആമസോൺ നൽകുന്നത്. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ: റിയൽമി യു 1

റിയൽമി യു 1 ന് 1,000 വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. 3 ജിബി റാമും 32 ജിബി റോമുമുളള വേരിയന്റ് 9,999 രൂപയ്ക്ക് ഈ കാലയളവിൽ വാങ്ങാം. സോണി ഫ്ലാഗ്ഷിപ് ഐഎംഎക്സ് 576 സെൻസറോടുകൂടിയ 25 എംപി എഐ മുൻക്യാമറയാണ് ഫോണിന്റെ സവിശേഷത. പുറകിൽ 13എംപി+2എംപി ഇരട്ട ക്യാമറയാണ് ഫോണിനുളളത്.

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ: ഓണർ പ്ലേ

ഓണർ പ്ലേ 4 ജി റാം+64 ജിബി ഇന്റേണൽ സ്റ്റോറേജുളള വേരിയന്റിന് 7,000 രൂപയുടെ ഡിസ്കൗണ്ടാണ് ആമസോൺ നൽകുന്നത്. 14,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഡിസ്‌പ്ലേ.

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ: എൽജി വി40 തിൻക്യു

എൽജി വി40 തിൻക്യുവിന്റെ 60,000 രൂപയ്ക്കാണ് പുറത്തിറക്കിയത്. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിലൂടെ 49,990 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. എക്സ്‌ചേഞ്ച് വഴി 27,400 രൂപയ്ക്ക് ഫോൺ ലഭിക്കും. പുറകിൽ 16എംപി+12എംപി+12എംപിയുടെ ട്രിപ്പിൾ ക്യാമറയാണ് ഫോണിനുളളത്. മുന്നിൽ 8എംപി+5എംപി ഇരട്ടക്യാമറയാണ്.

Read: ഇന്ത്യയിൽ റിയൽമിയുടെ ആദ്യ സർവീസ് സെന്റർ തുറന്നു

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ: ഒപ്പോ എഫ് 9 പ്രോ

ഒപ്പോ എഫ് 9 പ്രോ 21,990 രൂപയ്ക്കാണ് നിലവിൽ വിൽക്കുന്നത്. ആമസോൺ 19,990 രൂപയ്ക്കാണ് ഫോൺ നൽകുന്നത്. പ്രതിമാസം 2,221 രൂപ തവണ വ്യവസ്ഥയിൽ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഉണ്ട്.

ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ: ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഷവോമി റെഡ്മി നോട്ട് 5 പ്രോ ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 11,999 രൂപയ്ക്ക് വാങ്ങാം. ഇതിനൊപ്പം പ്രതിമാസം 2,000 രൂപ തവണ വ്യവസ്ഥയിൽ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോൺ നൽകുന്നുണ്ട്.

വൺ പ്ലസ് 6 ടി 37,999 രൂപയ്ക്ക് ആമസോണിൽനിന്നും ഈ കാലയളവിൽ വാങ്ങാനാവുക. ഷവോമി മി എ2 വിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില 11,999 രൂപയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ 16,999 രൂപയ്ക്കാണ് ഫോൺ പുറത്തിറക്കിയത്. വിവോ വി 15 പ്രോയുടെ 32 എംപി മോട്ടോറൈസ്ഡ് പോപ് അപ് സെൽഫി ക്യാമറയുളള 6GB RAM+128GB സ്റ്റോറേജ് വേരിയന്റിന്റെ വില 28,990 രൂപയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook