ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റിന് ഇന്നു തുടക്കമായി. ജൂൺ 10 മുതൽ 13 വരെ നടക്കുന്ന ഫെസ്റ്റിൽ വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ, സാംസങ് ഗ്യാലക്സി S10, ഓണർ പ്ലേ, വൺ പ്ലസ് 6T, ഐഫോൺ XR, ഗ്യാലക്സി S10, ഒപ്പോ F11 പ്രോ, വിവോ V15 പ്രോ അടക്കമുളള സ്മാർട്ഫോണുകൾക്ക് വൻ വിലക്കിഴിവുണ്ട്. ചില സ്മാർട്ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറുമുണ്ട്.
വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ
വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ ഫോണുകൾക്ക് 2,000 രൂപയുടെ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,500 രൂപയുടെ ഡിസ്കൗണ്ടും എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഡിസ്കൗണ്ടുമാണ് പുതുതായി പുറത്തിറക്കിയ വൺപ്ലസ് മോഡലുകൾക്ക് ആമസോൺ നൽകുന്നത്. അതേസമയം, എസ്ബിഐ റുപേ കാർഡ് ഉപയോഗിക്കുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കില്ല.
സാംസങ് ഗ്യാലക്സി S10
ഗ്യാലക്സി S10 നും ആമോസൺ സെയിലിൽ വിലക്കിഴിവുണ്ട്. 66,900 രൂപയ്ക്കാണ് 8 ജിബി/128 ജിബി ഫോൺ പുറത്തിറക്കിയത്. 61,900 രൂപയ്ക്ക് ഫോൺ ഇപ്പോൾ വാങ്ങാം. 8 ജിബി/512 ജിബി മോഡലിന്റെ വില 84,900 രൂപയായിരുന്നു. 76,900 രൂപയ്ക്കാണ് ഫോൺ ആമസോണിൽനിന്നും വാങ്ങാനാവുക. ഇതിനൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.
വൺ പ്ലസ് 6T
വൺപ്ലസ് 6T ഫോണിന് വൻ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള മോഡൽ 27,999 രൂപയ്ക്കും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുളള മോഡൽ 31,999 രൂപയ്ക്കും ഓഫർ കാലയളവിൽ ആമസോണിൽനിന്നും ലഭിക്കും. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് ഫോൺ വാങ്ങാം. മക്ലേറൻ എഡിഷനിലുളള വൺപ്ലസ് 6Tയുടെ 10 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള മോഡലിന്റെ വില 41,999 രൂപയാണ്.
ഐഫോൺ XR, ഐഫോൺ X
ആമസോണിന്റെ ഈ ഓഫർ കാലയളവിൽ ഐഫോൺ XR, ഐഫോൺ X ഫോണുകൾക്കും വിലക്കിഴിവുണ്ട്. ഐഫോൺ XR 6 ജിബി മോഡൽ 58,999 രൂപയ്ക്ക് വാങ്ങാം. ഐഫോൺ X 64 ജിബി മോഡൽ 67,999 രൂപയ്ക്കാണ് വാങ്ങാനാവുക.
ഷവോമി എംഐ A2
ഷവോമിയുടെ എംഐ A2 ഫോണുകൾക്ക് വൻ വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള മോഡൽ 10,999 രൂപയ്ക്കും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റ് 15,999 രൂപയ്ക്കും ആമസോണിൽനിന്നും വാങ്ങാം. ഇതിനൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും എക്സ്ചേഞ്ച് ഓഫറുമുണ്ട്.
ഓണർ 10 ലൈറ്റ്
ഓണർ 10 ലൈറ്റിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് മോഡൽ 9,999 രൂപയ്ക്ക് ആമസോൺ സെയിലിൽനിന്നും വാങ്ങാം. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയാണ് ഓഫർ കാലയളവിലെ വില. ഇതിനൊപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുണ്ട്. 10,150 രൂപ വരെ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫറുമുണ്ട്.
സാംസങ് ഗ്യാലക്സി M20
സാംസങ് ഗ്യാലക്സി M20 ന്റെ 3 ജിബി/32 ജിബി സ്റ്റോറേജ് മോഡൽ 10,990 രൂപയ്ക്കാണ് പുറത്തിറക്കിയത്. 9,990 രൂപയ്ക്ക് ആമസോൺ ഓഫർ കാലയളവിൽ ഫോൺ വാങ്ങാം. 4 ജിബി/64 ജിബി സ്റ്റോറേജ് മോഡലിന്റെ വിപണി വില 12,990 രൂപയാണ്. 11,990 രൂപയ്ക്ക് ഫോൺ ആമസോണിൽനിന്നും വാങ്ങാം.
വിവോ V15, വിവോ V15 പ്രോ, ഒപ്പോ F11 പ്രോ, ഐഫോൺ 6S, വിവോ നെക്സ്, നോക്കിയ 8.1, ഓണർ പ്ലേ, വാവെ P30 ലൈറ്റ്, ഓണർ വ്യൂ 20, സാംസങ് ഗ്യാലക്സി A50 അടക്കമുളള ഫോണുകൾക്ക് ഓഫർ കാലയളവിൽ വിലക്കിഴിവുണ്ട്.