ആമസോണിന്റെ ഫാബ് ഫോൺ ഫെസ്റ്റിൽ സ്മാർട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്. ഏപ്രിൽ 11 മുതൽ 13 വരെയാണ് ഫെസ്റ്റ്. ഓണർ, ഒപ്പോ, ആപ്പിൾ, വിവോ കമ്പനിയുടെ ഫോണുകൾക്ക് ഫെസ്റ്റിൽ വിലക്കിഴിവുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
വൺപ്ലസ് 6T, ഓണറിന്റെ വിവിധ മോഡലുകൾക്കും വിലക്കിഴിവുണ്ട്. 37,999 രൂപ വിലയുളള വൺപ്ലസ് 6T ഫോണിന് 4,500 രൂപ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. ഫോൺ 33,499 രൂപയ്ക്ക് ഫെസ്റ്റിൽ വാങ്ങാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് കിട്ടുന്ന 1,500 രൂപ ഡിസ്കൗണ്ട് ഉൾപ്പെടെയാണിത്. ഇന്ത്യയിൽ 6 ജിബി റാം വേരിയന്റിലുളള വൺപ്ലസ് 6T ഫോൺ 37,999 രൂപയ്ക്കാണ് പുറത്തിറക്കിയത്.
Read: വാവെ പി 30 പ്രോ ഇന്ത്യയിലെത്തി, വില 71,990 രൂപ
ഐഫോൺ X, ഐഫോൺ XR എന്നിവയ്ക്കും വിലക്കുറവുണ്ട്. വിലക്കിഴിവ് എത്രയാണെന്ന് ഇതുവരെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടില്ല. വിലക്കിഴിവിനൊപ്പം നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. ഓണർ പ്ലേ 13,999 രൂപയ്ക്കും ഓണർ 8X 12,999 രൂപയ്ക്കും ഓണർ 8C 8,999 രൂപയ്ക്കും ഓണർ 7C 8,499 രൂപയ്ക്കും ഫെസ്റ്റിൽനിന്നും വാങ്ങാം. ഇതിനു പുറമേ റിയൽമി U1, ഒപ്പോ F9 പ്രോ, വിവോ V15 പ്രോ, ഒപ്പോ F11 പ്രോ എന്നിവയ്ക്കും വിലക്കിഴിവുണ്ട്. വാവെ മേറ്റ് പ്രോ, വാവെ Y9, നോക്കിയ 8.1 എന്നിവയ്ക്കും ഈ കാലയളവിൽ വിലക്കിഴിവുണ്ട്.