Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

Amazon Christmas Sale 2020: സ്മാർട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ആമസോണിൽ വിലക്കുറവ്

സ്മാർട്ഫോണുകൾക്ക് 40 ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്

Samsung, Samsung Galaxy F41, Poco X3, Samsung Galaxy F41 vs Poco X3, Samsung Galaxy F41 price in India, Samsung Galaxy F41 specifications, Samsung Galaxy F41 specs, Samsung Galaxy F41 features, Poco X3 price in India, smartphone under 20000, rs 16000 smartphone, rs 17000 smartphone, rs 18000 smartphone, rs 19000 smartphone, rs 15000 smartphone, samsung f series, galaxy f series, Samsung Galaxy F41 Malayalam, Galaxy F41 Malayalam, Samsung F41 Malayalam, F41 Malayalam, Poco X3 Malayalam, phone review malayalam, smartphone, midrange phone, ie malayalam

ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോൺ ഓരോ ഫെസ്റ്റിവൽ സീസണിനോട് അനുബന്ധിച്ചും പ്രത്യേക വിൽപ്പന മേളകൾ സംഘടിപ്പിക്കാറുണ്ട്. ക്രിസ്മസിനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വമ്പൻ വിലക്കുറവിലും മികച്ച ഓഫറുകളിലും ആമസോൺ ക്രിസ്മസ് സെയ്ൽ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ ഇതിനോടകം ആരംഭിച്ചിരിക്കുന്ന വിൽപ്പന മേളയിൽ സ്മാർട്ഫോണുകൾക്ക് 40 ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം എല്ലാ ഉൽപ്പന്നങ്ങൾക്കും നിലവിൽ വിലക്കുറവ് ലഭ്യമല്ല. പഴയ വിലയിൽ തന്നെയാണ് ഇപ്പോഴും പല സാധനങ്ങളും വിൽക്കുന്നത്. നിലവിൽ മികച്ച ഓഫർ ലഭിക്കുന്ന സ്മാർട്ഫോണുകളും സ്മാർട് ടിവികളും ലാപ്ടോപ്പുകളും ഏതൊക്കെയെന്ന് നോക്കാം.

ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള സാംസങ്ങിന്റെ ഗ്യാലക്സി എ51 22999 രൂപയ്ക്ക് ഈ കാലയളവിൽ വാങ്ങാൻ സാധിക്കും. 24,999 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില. ഇതിന് പുറമനെ 10,650 രൂപയുടെ എക്സ്‌ചേഞ്ച് ഡിസ്ക്കൗണ്ടും ലഭിക്കും. 7000എംഎഎച്ച് ബാറ്ററിയും 64 എംപി പ്രൈമറി ക്യാമറയുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. 6.7 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് സൂപ്പർ അമോഎൽഇഡി ഇൻഫിനിറ്റി ഒ ഡിസ്പ്ലേയോടെയെത്തുന്ന പ്രവർത്തനം സ്നാപ്ഡ്രാഗന്റെ പ്രൊസസറിലാണ് എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം ഇന്ത്യൻ വിപണിയിലെ ജനപ്രിയ ബ്രാൻഡായ ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ 13,999 രൂപ തന്നെയാണ് നിലവിൽ ഈടാക്കുന്നത്. എന്നാൽ 11,650 എക്സ്ചേഞ്ച് ഡിസ്ക്കൗണ്ടിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. അതായത് അധികം പഴക്കമില്ലാത്ത, മറ്റ് കുഴപ്പങ്ങളൊന്നുമില്ലാത്ത നിങ്ങളുടെ നിലവിലെ ഫോൺ മാറി വാങ്ങിയിൽ ഭേദപ്പെട്ട ഡിസ്ക്കൗണ്ട് ലഭിക്കും.

വൺപ്ലസ് 8ടി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിന്റെ യഥാർത്ഥ വിലയായ 42,999ൽ മാറ്റമില്ല. എന്നാൽ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ്, ഡെബിറ്റ് ഇഎംഐ ട്രാൻസാക്ഷനിലൂടെ വാങ്ങുന്നവർക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കും. 10,650 രൂപയുടെ എക്സ്‌ചേഞ്ചിലും ലഭിക്കും.

ലാപ്ടോപ്പുകളിലേക്ക് വന്നാൽ എച്ച്പി പവിലിയൻ ഗെയ്മിങ് ലാപ്ടോപ്പ് 63,990 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. കോർ ഐ5 പ്രൊസസറിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിന്റെ മെമ്മറി പാക്കേജ് 8ജിബി+512ജിബി എസ്എസ്ഡിയാണ്.

ഡെൽ ജി3 3500 ഗെയ്മിങ് ലാപ്ടോപ്പിന്റെ വില 72,990 രൂപയാണ്. 10 ജനറേഷൻ ഐ5 പ്രൊസസറിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിന്റെ മെമ്മറി പാക്കേജ് 8ജിബ റാമും 1ടിബി എസ്എസ്ഡിയുമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Amazon christmas sale 2020 deals on smartphones laptops

Next Story
ഗൂഗിൾ പണിമുടക്കി; യുട്യൂബും ജിമെയിലും പ്രവർത്തനരഹിതംhow to download youtube videos, യൂട്യൂബ്, download youtube videos, വീഡിയോ ഡൗൺലോഡിങ്, youtube, youtube offline, offline youtube video, youtube download not working, youtube tips, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express