ആമസോൺ ഇന്ത്യയിൽ ആപ്പിൾ ഫെസ്റ്റ് സെയിൽ. ഐഫോണുകൾക്കും, ഐപാഡുകൾക്കും, വാച്ചുകൾക്കും, മാക്ബുക്കുകൾക്കും വമ്പിച്ച വിലക്കുറവാണ് സെയിലിൽ ലഭിക്കുക. ഏഴു ദിവസം നീണ്ടു നിൽക്കുന്ന വിൽപന മാർച്ച് 28 നാണ് അവസാനിക്കുക. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ഡിസ്കൗണ്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. ഇതിനു പുറമേ ആപ്പിളിന്റെ മറ്റു ഉത്പന്നങ്ങൾക്കും വിലക്കിഴിവുണ്ട്.

Read: ഐഡിയ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ഒരു വർഷത്തെ ഫ്രീ സബ്സ്ക്രിപ്ഷൻ

ആപ്പിൾ ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ് മോഡലുകൾക്ക് സെയിലിൽ വിലക്കുറവുണ്ട്. ആപ്പിൾ ഐഫോൺ എക്സ്എസ് 8,410 രൂപ വിലക്കിഴിവിൽ 91,490 രൂപയ്ക്ക് വാങ്ങാം. ഐഫോൺ എക്സ്എസ് മാക്സിന് 5,000 രൂപ ഡിസ്കൗണ്ടാണ് നൽകുന്നത്. ആപ്പിൾ ഐഫോൺ എക്സ് 2017 ൽ 91,900 രൂപയ്ക്കാണ് പുറത്തിറക്കിയത്. ആപ്പിൾ ഫെസ്റ്റ് സെയിൽ 73,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 28,999 രൂപ വിലയുളള ആപ്പിൾ ഐഫോൺ 6എസ് 27,999 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐപാഡുകൾക്കും വിലക്കുറവുണ്ട്. 9.7 ഇഞ്ച് ഐപാഡ് 24,990 രൂപയ്ക്കും 10.5 ഇഞ്ചിന് 47,990 രൂപയ്ക്കുമാണ് സെയിലിൽ ലഭിക്കുക. 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് 71,000 രൂപയാണ് വില.

ആപ്പിൾ വാച്ച് സീരീസ് 3 ക്ക് 4,009 രൂപ ഡിസ്കൗണ്ടാണ് ആമസോൺ നൽകുന്നത്. 23,990 രൂപയാണ് ഇതിന്റെ വില. ആപ്പിൾ വാച്ച് സീരീസ് 4 ജിപിഎസിന്റെ വില 40,900 രൂപയും എൽടിഇ വേരിയന്റിന് 49,900 രൂപയുമാണ് വില. ടച്ച് ബാർ ഇല്ലാത്ത 13 ഇഞ്ച് റെറ്റിന മാക്ബുക്കിന്റെ വില 1,04,900 രൂപയാണ്. ടച്ച് ബാറുളള 256 ജിബി എസ്എസ്ഡിക്ക് 1,49,900 രൂപയാണ്. 13 ഇഞ്ച് റെറ്റിന മാക്ബുക് എയർ 1,05,990 രൂപയ്ക്ക് ലഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ