scorecardresearch

മൊബൈൽ, ടിവി സേവിങ്സ് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ച് ആമസോൺ; ഓഫറുകളും ഡീലുകളും അറിയാം

മൊബൈൽ, ടിവി സേവിങ്സ് ഡേയ്‌സ് സെയിൽ ജനുവരി 10 വരെയാണ്

amazon sale, amazon smartphone sale, amazon tv sale, amazon india, amazon prime, amazon app

Amazon announces Mobile & TV Savings Days sale: Check deals, offers: ആമസോൺ ഇന്ത്യയിൽ മൊബൈൽ, ടിവി സേവിങ്സ് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചു. സ്‌മാർട്ട്ടിവികളിലും സ്‌മാർട്ട്‌ഫോണുകളിലും മറ്റു ആക്‌സസറികളിലും നിരവധി മികച്ച ഡീലുകളും ഇതിൽ ലഭ്യമാകും. വൺപ്ലസ്, ഷവോമി, സാംസങ്, ഓപ്പോ, ടെക്‌നോ, വിവോ, റിയൽമി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളിൽ 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

മൊബൈൽ, ടിവി സേവിങ്സ് ഡേയ്‌സ് സെയിൽ ജനുവരി 10 വരെയാണ്. സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 1000 രൂപ വരെയും സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ 1,250 രൂപ വരെയും കിഴിവ് ലഭിക്കും.

തിരഞ്ഞെടുക്കപ്പെട്ട സ്‌മാർട്ട്‌ഫോണുകളിൽ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും മറ്റു ഉത്പന്നങ്ങളിൽ എക്‌സ്‌ചേഞ്ച് ഓഫറുകളും ആമസോൺ സെയിലിൽ ലഭ്യമാണ്. അതേസമയം, ആമസോൺ പ്രൈം അംഗങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ആറ് മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും മൂന്ന് മാസത്തെ അധിക നോ കോസ്റ്റ് ഇഎംഐയും പോലുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കും.

ഓഫറിൽ ലഭ്യമാകുന്ന ഫോണുകൾ

ടെക്‌നോ സ്പാർക്ക് 8ടി, ടെക്‌നോ സ്പാർക്ക് 8 പ്രോ, വൺപ്ലസ് നോർഡ് സിഇ, വൺപ്ലസ് നോർഡ് 2, സാംസങ് എസ്20 എഫ്ഇ 5ജി, എംഐ 11എക്സ്, ഷവോമി 11 ലൈറ്റ് എൻഇ 5ജി, റെഡ്‌മി നോട്ട് 10എസ്, ഒപ്പോ എഫ്19 പ്രോ+, വിവോ വി21. തുടങ്ങി ബ്രാൻഡുകളിലുടനീളമുള്ള നിരവധി സ്മാർട്ട്‌ഫോണുകളിൽ മികച്ച ഓഫറുകളും ഡീലുകളുമുണ്ട്.

മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ ആമസോൺ കൂപ്പണുകളിൽ 5,000 രൂപ അധിക കിഴിവ് പോലുള്ള ആനുകൂല്യങ്ങളുമുണ്ട്.

ആമസോൺ 69 രൂപ മുതൽ മൊബൈൽ ആക്‌സസറികളും 399 രൂപയിൽ ആരംഭിക്കുന്ന പവർബാങ്കുകളും വിൽപനയിൽ വെക്കുന്നുണ്ട്. ആമസോൺ ഇന്ത്യ വെബ്‌സെറ്റിൽ ഉൽപ്പന്നങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Amazon announces mobile tv savings days sale check deals offers