scorecardresearch

വമ്പൻ റിപ്പബ്ലിക് ഡേ ഓഫറുകളുമായി ആമസോണും, ഫ്ലിപ്കാർട്ടും

Amazon, Flipkart Republic Day sales: ആമസോണിലെയും, ഫ്ലിപ്കാർട്ടിലെയും ഈ വർഷത്തെ റിപ്പബ്ലിക് ദിന ഓഫറുകൾ പങ്കുവയ്ക്കുന്നു

Amazon, Flipkart Republic Day sales: ആമസോണിലെയും, ഫ്ലിപ്കാർട്ടിലെയും ഈ വർഷത്തെ റിപ്പബ്ലിക് ദിന ഓഫറുകൾ പങ്കുവയ്ക്കുന്നു

author-image
Tech Desk
New Update
Amazon, Flipkart Republic day sale

Amazon, Flipcart Republic Day sales: ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ഭീമൻമാരായ ആമസോണും ഫ്ലിപ്കാർട്ടും ഈ വർഷത്തെ റിപ്പബ്ലിക് ദിന ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ തുടങ്ങിയ ഒട്ടുമിക്ക എല്ലാ ഉൽപ്പന്നങ്ങൾക്കും ആകർഷകമായ കിഴിവുകളും ഓഫറുകളുമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ടിലെ ഓഫറുകൾ ജനുവരി 14ന് ആരംഭിക്കുമ്പോൾ, ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 13ന് ഓഫർ സെയിൽ ആരംഭിക്കും.

Advertisment

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ
'ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ' എന്ന ആമസോണിന്റെ റിപ്പബ്ലിക് ദിന വിൽപ്പന, പ്രൈം വരിക്കാർക്കായി ജനുവരി 13 ന് അർദ്ധരാത്രി ആരംഭിക്കും. പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് ജനുവരി 13ന് ഉച്ചയ്ക്കാണ് വിൽപ്പന ആരംഭിക്കുന്നത്.

സ്‌മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെയും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയ്‌ക്ക് 75% വരെയും കിഴിവ് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് ടിവികൾക്കും എസികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ വീട്ടുപകരണങ്ങൾക്കും 65% വരെ കിഴിവ് ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് 10% അധിക കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്‌ഷനുകളും ഉപയോഗിച്ച്, വാങ്ങുന്നവർക്ക് ഈ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താം.

Advertisment

ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ
ഫ്ലിപ്പ്കാർട്ടിന്റെ റിപ്പബ്ലിക് ദിന വിൽപ്പന ജനുവരി 14നാണ് ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജനുവരി 13 മുതലും ഓഫറുകൾ ലഭിമാകും. ജനുവരി 19നാണ് വിൽപ്പന അവസാനിക്കുന്നത്. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലായി 80% വരെ കിഴിവുകൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിരവധി സ്മാർട്ട് ഫോൺ ബ്രാന്റുകളും വിവിധ ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകൾ, ബണ്ടിൽഡ് പേയ്‌മെന്റ് ഓഫറുകൾ, ക്യാഷ്ബാക്കുകൾ, ഇഎംഐ സ്‌കീമുകൾ എന്നിവ സ്‌മാർട്ട്‌ഫോണുകൾ തിരയുന്ന ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും വരാനിരിക്കുന്ന റിപ്പബ്ലിക് ഡേ സെയിൽ, മൊബൈൽ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഫാഷൻ എന്നിവയിലുടനീളം മികച്ച ഡീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് കാർഡുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഈസി പേയ്‌മെന്റ് സ്‌കീമുകൾ എന്നിവയിൽ കൂടുതൽ തൽക്ഷണ ഓഫറുകൾക്കൊപ്പം, രണ്ട് സൈറ്റുകളിൽ നിന്നും മികച്ച ഡീലുകൾ സ്വന്തമാക്കാം. രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഡീലുകൾ താരതമ്യം ചെയ്തു വാങ്ങുന്നത് പരമാവധി പണം ലാഭിക്കാൻ സഹായിക്കും.

Amazon Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: