ഡിന്നർ കഴിക്കാനിരിക്കുമ്പോൾ ഒരു പ്രത്യേക പാട്ടുവേണമെന്ന് ആവശ്യപ്പെടാം, കിടപ്പുമുറിയിലേക്കു കടക്കുമ്പോൾ അത്ര വെളിച്ചം വേണ്ട എന്നു വിളിച്ചുപറയാം, ഹോട്ടലിൽ ഇഷ്‌ടഭക്ഷണം ഓർഡർചെയ്തു വരുത്താം, പാചകം ചെയ്യുമ്പോൾ കൃത്യസമയം അലാം വയ്ക്കാം… കംപ്യൂട്ടർ കാര്യസ്‌ഥൻ ഇതെല്ലാം വളരെ എളുപ്പത്തിൽ ചെയ്യും.

അതെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഹോം അസിസ്റ്റൻറുമാർ വലിയ കൈത്താങ്ങാണ്. ശബ്ദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന വോയിസ് കൺട്രോള്‍ഡ് വെർച്വൽ അസിസ്റ്റന്റ് ആയ ആമസോൺ അലക്സയും ഇക്കോ സ്മാര്‍ട്ട് സ്പീക്കറുകളും ഇന്ത്യയിലും ലഭ്യമാവുകയാണ്. ഒക്ടോബര്‍ 4ന് ശേഷം ഉപകരണത്തിന് രജിസ്റ്റര്‍ ചെയ്താല്‍ ഒക്ടോബര്‍ അവസാനത്തോടെ സ്പീക്കര്‍ വീട്ടിലെത്തും. ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുക. ഇന്ത്യയിലെ ഉത്സവ സീസണ്‍ പ്രമാണിച്ച് 4,499നും 14,999നും ഇടയില്‍ വിലയുളള മൂന്ന് ഇക്കോ മോഡലുകള്‍ക്ക് 30 ശതമാനം വരെ ഇളവും ലഭിക്കും. ആമസോണ്‍ ഇക്കോയ്ക്ക് 9,999 രൂപയാണ് വില. ഇക്കോ ഡോട്ട് 4,499 രൂപയ്ക്ക് ലഭ്യമാകും. ഇക്കോ പ്ലസിന് 14,999 രൂപയാണ് വില.

ഒരു വര്‍ഷം ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പോട് കൂടിയാണ് മോഡലുകള്‍ ലഭ്യമാകുക. ആമസോണ്‍ പ്രാം മ്യൂസിക്കും ആദ്യത്തെ ഉപഭോക്താക്കള്‍ക്ക് മാസങ്ങളോളും ലഭ്യമാകും. ഇന്ത്യക്കാരുടെ ഉച്ചാരണത്തിന് അനുസരിച്ച് അലക്സയെ ഒരുക്കിയെടുത്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 10,000ത്തോളം പ്രത്യേക കഴിവുകളോടെയായിരിക്കും അലക്സ ഇന്ത്യയില്‍ വരിക. വാക്കുകളിലൂടെ നിര്‍ദേശം നല്‍കി സംഗീതത്തിനായി സാവന്‍ (Saavn), വാര്‍ത്തകള്‍ക്കായി ടൈംസ് ഓഫ് ഇന്ത്യ, സ്കോറുകള്‍ അറിയാന്‍ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ എന്നീ കമ്പനികളുമായി അലക്സ കൈകോര്‍ത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook