ന്യൂഡല്‍ഹി: പഴയ സ്മാര്‍ട്ട് വാച്ച് നിര്‍മ്മാതാക്കളായതിനാല്‍ ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ അറിയപ്പെടുന്ന പേരാണ് അമാസ്ഫിറ്റ്. കമ്പനിയുടെ മിക്ക വാച്ചുകളുടെയും വില 10,000 രൂപയില്‍ താഴെയാണ്, സ്മാര്‍ട്ട് വാച്ച് സേവനങ്ങളും ഹെല്‍ത്ത് ട്രാക്കിംഗും ഉള്‍പ്പെടെ മിതമായ വിലയില്‍ ലഭ്യമാക്കുന്നു. വര്‍ഷങ്ങളായി വിവിധ വിലകളില്‍ എത്തുന്ന ബ്രാന്റിന്റെ വില കൂടിയ വാച്ചാണ് അമാസ്ഫിറ്റ് ഫാല്‍ക്കണ്‍.
കമ്പനിയുടെ ഏറ്റവും പുതിയ അമാസ്ഫിറ്റ് ഫാല്‍ക്കണിന് വില 44,999 രൂപയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വിലയേറിയതാണിത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് വളരെ ചെലവേറിയത്, വിപണിയില്‍ അമാസ്ഫിറ്റ് ഫാല്‍ക്കണ്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ആര്‍ക്കൊക്കെയാണ്?
അമാസ്ഫിറ്റ് ഫാല്‍ക്കണ്‍ എങ്ങനെ വ്യത്യസ്തമാകുന്നു?
അമാസ്ഫിറ്റ് ഫാല്‍ക്കണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എയര്‍ക്രാഫ്റ്റ്-ഗ്രേഡ് TC4 ടൈറ്റാനിയം യൂണിബോഡിയിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. 15 മിലിട്ടറി-ഗ്രേഡ് ടെസ്റ്റുകള്‍ പാസാകാന്‍ സാധിച്ചിട്ടുള്ള ഈ വാച്ച് കൂടുതല്‍ ഈട് നില്ക്കും. സെപ്പ് ആപ്പ് വഴി ആറ് വരെ സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റങ്ങളുമായി ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്ന ഇന്‍-ബില്‍റ്റ് ജിപിഎസ് പിന്തുണയും വാച്ചില്‍ ലഭ്യമാണ്. 1.28 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്, ഈടുനില്‍ക്കുന്ന സഫൈര്‍ ക്രിസ്റ്റല്‍ ഗ്ലാസ് സ്ക്രീനാണ് ഈ സ്മാര്‍ട്ട് വാച്ചില്‍ അമാസ്ഫിറ്റ് നല്‍കിയിട്ടുള്ളത്.
വാച്ചില്‍ 150ല്‍ അധികം ഇന്‍ബിള്‍ഡ് സ്പോര്‍ട്സ് മോഡുകളും ഉണ്ട്. കൈറ്റ് സര്‍ഫിങ് പോലുള്ള അതിവേഗ വാട്ടര്‍ സ്പോര്‍ട്സ് മുതല്‍ ഗോള്‍ഫ് സ്വിങ് മോഡ് വരെയും ട്രയാത്ത്ലണ് മോഡും വാച്ചിലുണ്ട്. ഹൃദയമിടിപ്പ് ട്രാക്കിംഗ് പോലുള്ള ആരോഗ്യ നിരീക്ഷണ സവിശേഷതകളും വാച്ചിലുണ്ട്. നിങ്ങള്‍ക്ക് വാച്ചില്‍ മ്യൂസിക്ക് സേവ് ചെയ്യാനും ബ്ലൂടൂത്ത് ഇയര്‍ഫോണിലൂടെ കേള്‍ക്കാനും കഴിയും.
വാച്ചിന്റെ വിലയില്‍ സാംസങ് ഗാലക്സി വാച്ച് 5 എല്‍ടിഇ പതിപ്പ് അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് എസ്ഇ പോലുള്ള പ്രീമിയം സ്മാര്‍ട്ട് വാച്ചുകള്‍ക്കെതിരെ ഫാല്‍ക്കണ്‍ വെല്ലുവിളി ഉയര്‍ത്തും. അമാസ്ഫിറ്റ ഇവ രണ്ടിനേക്കാളും ചെലവേറിയതാണ്, പക്ഷേ ഇസിം, ആപ്പുകളുള്ള ഒരു പൂര്‍ണ്ണമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണയും നല്‍കുന്നില്ല.