നിങ്ങളുടെ സാധാരണ ജോലികൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്നവയാണ് കീബോർഡ് ഷോർട്ട്കട്ടുകൾ. Ctrl, Alt, Shift തുടങ്ങിയ കീകൾക്കൊപ്പം കീബോർഡിലെ വിവിധ അക്ഷരങ്ങൾ ചേർത്ത് വിവിധ ഓപ്ഷനുകൾ വേഗത്തിൽ എടുക്കാൻ സാധിക്കും. ഇവയെയാണ് കീബോർഡ് ഷോർട്ട്കട്ടുകൾ എന്ന് പറയുന്നത്.
വിൻഡോസ് 10, വിൻഡോസ് 11 തുടങ്ങിയവയിലും ചില പഴയ പതിപ്പുകളിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന കീബോർഡ് ഷോർട്ട്കട്ടുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലും മറ്റു പ്രോഗ്രാമുകളിലും ഇവ ഉപയോഗപ്പെട്ടേക്കാം.
Ctrl ഷോർട്ട്കട്ടുകൾ
Ctrl+A = പേജിലെ എല്ലാം തിരഞ്ഞെടുക്കാൻ
Ctrl+B = ഒരു ഭാഗം ബോൾഡ് ചെയ്യാൻ അഥവാ കട്ടിയുള്ളതാക്കാൻ
Ctrl+C = പകർത്താൻ
Ctrl+D = തനിപ്പകർപ്പ് എടുക്കാൻ അഥവാ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ
Ctrl+E = മധ്യത്തിലേക്ക് കൊണ്ടുവരാൻ
Ctrl+F = കണ്ടെത്താൻ
Ctrl+G = മറ്റൊന്നിലേക്ക് പോകാൻ
Ctrl+H = മാറ്റിസ്ഥാപിക്കുക
Ctrl+I = ഇറ്റാലിക് ആക്കാൻ
Ctrl+J = ജസ്റ്റിഫൈ ചെയ്യാൻ
Ctrl+K = ഹൈപ്പർലിങ്ക് ചെയ്യാൻ
Ctrl+L = ഇടത്തോട്ട് നീക്കാൻ
Ctrl+M = പുതിയ സ്ലൈഡ് എടുക്കാൻ
Ctrl+N = പുതിയ പേജ് എടുക്കാൻ
Ctrl+O = തുറക്കാൻ
Ctrl+P = പ്രിന്റ് ചെയ്യാൻ
Ctrl+Q = പാരഗ്രാഫ് ഫോർമാറ്റിംഗ് നീക്കം ചെയ്യാൻ
Ctrl+R = വലത്തോട്ട് നീക്കാൻ
Ctrl+S = സേവ് ചെയ്യാൻ
Ctrl+T = ടാബുകൾ ക്രമീകരിക്കാൻ/പുതിയ ടാബ് തുറക്കാൻ
Ctrl+U = അടിവരയിടാൻ
Ctrl+V = പേസ്റ്റ് ചെയ്യാൻ
Ctrl+W = തുറന്ന ടാബ്/ വേഡ് ഡോക്യുമെന്റ് അടയ്ക്കാൻ
Ctrl+X = കട്ട് ചെയ്യാൻ അഥവാ മുറിച്ചെടുക്കാൻ
Ctrl+Y = റിഡൂ ചെയ്യാൻ അഥവാ വീണ്ടും ചെയ്യാൻ
Ctrl+Z = അൺഡു ചെയ്യാൻ അഥവാ പഴയപടിയാക്കാൻ
Ctrl + Home = ഒരു ഡോക്യൂമെന്റിന്റെ മുകളിലേക്ക് കഴ്സർ നീക്കാൻ
Ctrl + End = ഒരു ഡോക്യൂമെന്റിന്റെ മുകളിലേക്ക് കഴ്സർ നീക്കാൻ
Ctrl + Esc = വിൻഡോസ് സ്റ്റാർട്ട് മെനു തുറക്കാൻ
Ctrl + Tab = തുറന്ന അടുത്ത ടാബിലേക്ക് പോകാൻ
Ctrl + Shift + Tab = തുറന്ന പുറകിലെ ടാബിലേക്ക് വരാൻ
Ctrl + Shift = സൂപ്പർസ്ക്രിപ്റ്റ്
Ctrl + പേജ് അപ്പ്/ഡൗൺ = അടുത്തത്/മുമ്പത്തെ ടാബുകൾ എടുക്കാൻ
Ctrl + ഇടത് ആരോ കീ = മുമ്പത്തെ വാക്ക്
Ctrl + വലത് ആരോ കീ = അടുത്ത വാക്ക്
Ctrl + Del = അടുത്ത വാക്ക് ഡിലീറ്റ് ചെയ്യാൻ
Ctrl + Backspace = മുമ്പത്തെ വാക്ക് ഡിലീറ്റ് ചെയ്യാൻ
Ctrl + Alt + ഇടത്/വലത്/മുകളിലേക്ക്/താഴേക്ക് ഉള്ള ആരോകൾ = സ്ക്രീൻ റൊട്ടേറ്റ് ചെയ്യാൻ അഥവാ തിരിക്കാൻ
Ctrl + Shift + Esc = ടാസ്ക് മാനേജർ തുറക്കാൻ
Ctrl + Alt + Delete = സെഷൻ ഓപ്ഷനുകൾ എടുക്കാൻ/ ടാസ്ക് മാനേജർ തുറക്കാൻ (പഴയ വിൻഡോസ് പതിപ്പുകളിൽ)
വിൻഡോസ് കീ
Win key = സ്റ്റാർട്ട് മെനു തുറക്കാനും അടയ്ക്കാനും
Win + A = വിൻഡോസ് ആക്ഷൻ സെന്റർ തുറക്കാൻ
Win + C = കോർട്ടാന തുറക്കാൻ
Win + D = ഡെസ്ക്ടോപ്പ് എടുക്കാനും മാറ്റാനും
Win + E = ഫയൽ എക്സ്പ്ലോറർ തുറക്കാൻ
Win + G = വിൻഡോസ് ഗെയിം ബാർ തുറക്കാൻ
Win + H = ഷെയർ ചാം തുറക്കാൻ
Win + I = സെറ്റിങ്സ് തുറക്കാൻ
Win + K = കണക്റ്റ് ക്വിക്ക് ആക്ഷൻ തുറക്കാൻ
Win + L = കംപ്യൂട്ടർ ലോക്ക് ചെയ്യാൻ
Win + M = എല്ലാ വിൻഡോകളും ചെറുതാക്കാൻ
Win + R = ‘റൺ’ ഡയലോഗ് ബോക്സ് തുറക്കാൻ
Win + S = സെർച്ച് ബോക്സ് തുറക്കാൻ
Win + U = ഈസ് ഓഫ് ആക്സസ് സെന്റർ തുറക്കാൻ
Win + X = ക്വിക്ക് ലിങ്ക് മെനു തുറക്കാൻ
Win + (നമ്പർ കീകൾ) = ടാസ്ക്ബാറിൽ പിൻ ചെയ്ത ആപ്പുകൾ തുറക്കാൻ
Win + ഇടത്/ വലത്/ മുകളിലേക്ക്/ താഴേക്കുള്ള അമ്പടയാളം = സ്നാപ്പ് ആപ്പ് വിൻഡോകൾ
Win + , = ഡെസ്ക്ടോപ്പിൽ നോക്കുക
Win + Ctrl + D = വെർച്വൽ ഡെസ്ക്ടോപ്പ് ചേർക്കാൻ
Win + Ctrl + ഇടത്/വലത് = വെർച്വൽ ഡെസ്ക്ടോപ്പുകൾക്കിടയിൽ മാറ്റാൻ
Win + Ctrl + F = നിലവിലെ വെർച്വൽ ഡെസ്ക്ടോപ്പ് അടയ്ക്കാൻ
Win + Enter = നറേറ്റർ തുറക്കാൻ
Win + Home = ഉപയോഗിക്കുന്ന ആപ്പ് വിൻഡോ ഒഴികെ മറ്റെല്ലാം ചെറുതാക്കാൻ
Win + PrintScreen = സ്ക്രീൻഷോട്ട് എടുക്കാൻ
Win + Shift + Up = സ്ക്രീനിന്റെ മുകളിലേക്കും താഴേക്കും ഡെസ്ക്ടോപ്പ് വിൻഡോ വലിച്ചുനീട്ടാൻ
Win + Tab = ടാസ്ക് കാഴ്ച തുറക്കാ
Win + [പ്ലസ് കീ അല്ലെങ്കിൽ മൈനസ് കീ (+ അല്ലെങ്കിൽ -)] = സൂം ഇൻ ചെയ്യാനു/ഔട്ട് ചെയ്യാനും
Alt ഷോർട്ട്കട്ടുകൾ കീബോർഡിൽ ഇല്ലെങ്കിലും നിരവധി ചിഹ്നങ്ങൾ Alt വഴി നൽകാനാവും. ഉദാഹരണത്തിന്, Alt + 0191 എന്നത് തലതിരിഞ്ഞ ചോദ്യചിഹ്നമാണ്, അതേസമയം Alt + 251 എന്നത് സ്ക്വയർ റൂട്ട് ചിഹ്നമാണ്.
Alt ഷോർട്ട്കട്ടുകൾ ഉപയോഗിക്കുന്നതിന്, Num Lock (ആവശ്യമെങ്കിൽ) അമർത്തുകയും Alt അമർത്തിപ്പിടിച്ചുകൊണ്ട് Numpad-ലെ നമ്പർ കീകൾ ഉപയോഗിക്കുകയും വേണം.