വീണ്ടും ആപ്പ് നിരോധനം: രാജ്യത്ത് 43 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ചു

ഷോപ്പിംഗ് സേവനമായ അലിഎക്സ്പ്രസ് ഉൾപ്പെടെയുള്ള ആപ്പുകളാണ് നിരോധിച്ചത്

iphone battery, android battery, iphone battery drain, iphone battery tips tricks, iphone low power mode, android background apps, how to conserve phone battery, save battery, battery life, battery saving tips, battery saving guide, improve battery life, improve android battery, increase battery life, increase battery, increase android battery

ഷോപ്പിംഗ് വെബ്‌സൈറ്റായ അലിഎക്സ്പ്രസ് ഉൾപ്പെടെ 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് നിരോധിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്.

“ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും എതിരായ മുൻ‌വിധിയോടെയുള്ള പ്രവർത്തനങ്ങൾ നടത്തി, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് ഭീഷണിയാവുന്നതരത്തിലുള്ള മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തുടങ്ങിയ അഭിപ്രായങ്ങൾ ഈ ആപ്ലിക്കേഷനുകൾ സംബന്ധിച്ച് ലഭിച്ചത് അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചത്” എന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിൽ നിന്ന് ലഭിച്ച സമഗ്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

2020 ജൂൺ 29 ന് 59 ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിച്ചിരുന്നു, സെപ്റ്റംബർ 2 ന് 118 ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചിരുന്നു. മുമ്പ് ഇന്ത്യയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന ടിക്ക് ടോക്ക്, ബിഗോ ലൈവ്, പബ്ബ് ജി മൊബൈൽ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇത്തരത്തിൽ നിരോധിച്ചിരുന്നു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം കൂടിയാണ് ആ ആപ്ലിക്കേഷനുകൾ നിരോധിച്ചത്.

നിരോധിച്ച ആപ്പുകൾ

AliSuppliers Mobile App
Alibaba Workbench
AliExpress – Smarter Shopping, Better Living
Alipay Cashier
Lalamove India – Delivery App
Drive with Lalamove India
Snack Video
CamCard – Business Card Reader
CamCard – BCR (Western)
Soul- Follow the soul to find you
Chinese Social – Free Online Dating Video App & Chat
Date in Asia – Dating & Chat For Asian Singles
WeDate-Dating App
Free dating app-Singol, start your date!
Adore App
TrulyChinese – Chinese Dating App
TrulyAsian – Asian Dating App
ChinaLove: dating app for Chinese singles
DateMyAge: Chat, Meet, Date Mature Singles Online
AsianDate: find Asian singles
FlirtWish: chat with singles
Guys Only Dating: Gay Chat
Tubit: Live Streams
WeWorkChina
First Love Live- super hot live beauties live online
Rela – Lesbian Social Network
Cashier Wallet
MangoTV
MGTV-HunanTV official TV APP
WeTV – TV version
WeTV – Cdrama, Kdrama&More
WeTV Lite
Lucky Live-Live Video Streaming App
Taobao Live
DingTalk
Identity V
Isoland 2: Ashes of Time
BoxStar (Early Access)
Heroes Evolved
Happy Fish
Jellipop Match-Decorate your dream island!
Munchkin Match: magic home building
Conquista Online II

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Aliexpress govt bans 43 chinese apps country

Next Story
WhatsApp’s ‘Delete for everyone’ feature: വാട്സ്ആപ്പിലെ “ഡിലീറ്റ് ഫോർ എവരിവൺ” എപ്പോഴും ഫലപ്രദമാവുമോ? പരാജയപ്പെടുന്നതെപ്പോൾ? അറിയേണ്ടതെല്ലാംwhatsapp, whatsapp upcoming features, whatsapp search on web, whatsapp storage control, whatsapp in-app web browser, whatsapp disappearing messages, whatsapp multi-device support
The moderation of comments is automated and not cleared manually by malayalam.indianexpress.com