റിലയന്‍സ് ജിയോയും വോഡഫോണും ഉയര്‍ത്തുന്ന ഓഫര്‍ വെല്ലുവിളിക്ക് മറുപടി ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. 558 രൂപയ്ക്ക് 3ജിബി ഡാറ്റ വീതം 82 ദിവസത്തേക്കാണ് എയര്‍ടെല്‍ നല്‍കുന്നത്. അതായത് 246 ജിബി ഡാറ്റ വെറും 2 രൂപ 26 പൈസയ്ക്കാണ് നല്‍കുന്നത്.

558ന്റെ റീചാര്‍ജില്‍ സൗജന്യ വോയിസ് കോളുകളും ദിനംപ്രതി 100 എസ്എംഎസ് വീതവും ലഭ്യമാണ്. വോഡഫോണിന്റെ 511, 569 റീചാര്‍ജുകള്‍ക്കുളള മറുപടിയാണ് എയര്‍ടെലിന്റെ പാക്ക്. റിലയന്‍സ് ജിയോയുടെ 299 പാക്കുമായി എയര്‍ടെലിന്റെ പാക്ക് താരതമ്യം ചെയ്യാന്‍ കഴിയും. 28 ദിവസത്തേക്ക് 3ജിബി 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. കോളുകളും എസ്എംഎസും സൗജന്യമാണ്.

റിലയന്‍സ് ജിയോയെ വെല്ലാൻ കഴിഞ്ഞ ദിവസം മറ്റൊരു പാക്കും എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. 149 രൂപക്ക് പ്രതിദിനം 2 ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത കോളും 100 മെസേജുമാണ് എയര്‍ടെല്‍ വാഗ്‌ദാനം ചെയ്യുന്നത്. 2018 മെയ് മാസത്തിലായിരുന്നു ഈ ഓഫർ അവസാനം എയർടെൽ പരിഷ്‌കരിക്കുന്നത്.

എന്നാൽ, അന്ന് ദിനംപ്രതി ഒരു ജിബി ഡാറ്റയായിരുന്നെങ്കിൽ ഇന്ന് 2 ജിബി ഡാറ്റയാണ് എയർടെൽ 28 ദിവസത്തേക്ക് നൽകുന്നത്. മാത്രമല്ല, ജിയോ നൽകുന്ന 149 രൂപയുടെ ഓഫറിൽ 1.5 ജിബി ഡാറ്റ മാത്രമാണ് 28 ദിവസത്തേക്ക് നൽകുന്നത്.

മുമ്പ് 84 ദിവസത്തേക്ക് 1.4 ജിബി ദിനംപ്രതി ലഭിച്ചിരുന്ന 399 രൂപയുടെ ഡാറ്റ ഓഫറിൽ, 2.4 ജിബി ഡാറ്റ, പരിധികളില്ലാത്ത കോൾ, ദിവസവും 100 മെസേജുകൾ എന്നിങ്ങനെ മാറ്റങ്ങൾ വരുത്തി എയർടെൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ജിയോ 399 രൂപയുടെ ഓഫറിൽ 1.5 ജിബി ഡാറ്റയാണ് 84 ദിവസത്തേക്ക് ലഭിക്കുന്നത്.

499 രൂപയ്ക്ക് 82 ദിവസത്തേക്ക് ദിനംപ്രതി 2ജിബി ഡാറ്റ നല്‍കുന്ന ഓഫറും എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്രകാരം 164 ജിബിയാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. കൂടാതെ 399 രൂപയുടെ ഓഫറിലും പുതുമ വരുത്തിയിട്ടുണ്ട് എയര്‍ടെല്‍. ഇപ്പോള്‍ ദിനംപ്രതി 2.4 ജിബി ഡാറ്റയാണ് 84 ദിവസത്തേക്ക് എയര്‍ടെല്‍ നല്‍കുന്നത്. ഫോണ്‍കോളുകളും എസ്എംഎസും സൗജന്യവുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ