Airtel vs Jio vs Vi Prepaid Recharge Plans: ഇന്ത്യയിലെ ടെലികോം കമ്പനികൾ 2021 ൽ താങ്ങാനാവുന്ന നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. പരിധിയില്ലാത്ത കോളുകൾ, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ, പ്രതിദിന ഡാറ്റ എന്നിവയെല്ലാം അടങ്ങുന്ന പാക്കേജുകൾ 300 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാണ്. നിങ്ങൾക്ക് പ്രതിദിന ഡാറ്റയും മറ്റ് നേട്ടങ്ങളും ലഭിക്കുന്ന 300 രൂപയിൽ താഴെയുള്ള മികച്ച ചില പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

Best Airtel prepaid plans under Rs 300- 300 രൂപയിൽ താഴെയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

249 രൂപ വിലമതിക്കുന്ന എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തേക്ക് ട്രൂലി അൺലിമിറ്റഡ് കോളുകൾ,1.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിന്റെ 30 ദിവസത്തേക്കുള്ള ട്രയൽ, എയർടെൽ എക്‌സ്ട്രീം പ്രീമിയം ആക്‌സസ്സ്, വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂണുകൾ, ഫാസ്റ്റാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ. കൂടാതെ, ഒരു വർഷത്തേക്ക് ഷാ അക്കാദമി, അപ്‌സ്കില്ലിൽ എന്നിവയിൽ സൌജന്യ ഓൺലൈൻ കോഴ്സുകൾ ലഭിക്കുന്നതിനുള്ള ഓഫറുമുണ്ട്.

കൂടുതൽ ഡാറ്റ ആഗ്രഹിക്കുന്നവർക്ക്, എയർടെല്ലിന്റെ 298 രൂപ പ്ലാൻ തിരഞ്ഞെടുക്കാം. 28 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും 100 എസ്എംഎസും ഈ ഓഫറലിൽ ലഭിക്കും.ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷനിന്റെ 30 ദിവസത്തേക്കുള്ള ട്രയൽ, എയർടെൽ എക്‌സ്ട്രീം പ്രീമിയം ആക്‌സസ്സ്, വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂണുകൾ, ഫാസ്റ്റാഗിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ. ഒരു വർഷത്തേക്ക് ഷാ അക്കാദമി, അപ്‌സ്കില്ലിൽ എന്നിവയിൽ സൌജന്യ ഓൺലൈൻ കോഴ്സുകൾ ലഭിക്കുന്നതിനുള്ള ഓഫറുമുണ്ട്.

219 രൂപയുടെ പ്രീപെയ്ഡ് പ്ലാനും എയർടെലിന് ഉണ്ട്. ഇതിൽ പ്രതിദിനം 1 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. എയർടെൽ എക്സ്സ്ട്രീം ആക്സസ് ആണ് മറ്റൊരു നേട്ടം. പക്ഷേ എയർടെൽ എക്സ്സ്ട്രീം പ്രീമിയം ഉള്ളടക്കം ലഭ്യമല്ല.

Best Vi prepaid plans under Rs 300- 300 രൂപയിൽ താഴെയുള്ള വി പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ-ഐഡിയ അല്ലെങ്കിൽ വിയുടെ 299 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 4 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. ഇതിൽ വാരാന്ത്യ ഡാറ്റ റോൾ‌ഓവറും വി അപ്ലിക്കേഷനിലേക്കുള്ള ആക്‌സസും ലഭിക്കും. പ്രീപെയ്ഡ് പ്ലാനുകളുടെ ഭാഗമായി എയർടെൽ അല്ലെങ്കിൽ ജിയോ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഉയർന്നതാണ് പ്രതിദിന ഡാറ്റ.

വിയുടെ 249 രൂപ പ്ലാനിൽ പരിധിയില്ലാത്ത കോളുകൾക്ക് പുറമേ 1.5 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും 28 ദിവസത്തേക്ക് ലഭിക്കും. വാരാന്ത്യ ഡാറ്റ റോൾ‌ഓവർ ഇവിടെയും ബാധകമാണ്. കൂടാതെ ഉപയോക്താക്കൾക്ക് വി അപ്ലിക്കേഷനിലേക്ക് ആക്‌സസ് ലഭിക്കും. വി അപ്ലിക്കേഷൻ വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5GB അധിക ഡാറ്റയും ലഭിക്കും.

269 രൂപ പ്ലാൻ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കാണ്. 56 ദിവസമാണ് വാലിഡിറ്റി. ആകെ നാല് ജിബി ഡാറ്റ ഈ കാലാവധിയിലേക്ക് ലഭിക്കും. പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 600 എസ്എംഎസ്, വി ആപ്ലിക്കേഷനിലേക്കുള്ള ആക്‌സസ്സ് എന്നിവ പ്ലാനിൽ ഉണ്ട്.

വിയുടെ 219 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1GB ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, Vi അപ്ലിക്കേഷനിലേക്കുള്ള ആക്‌സസ്സ് എന്നിവ ലഭിക്കും. വി അപ്ലിക്കേഷൻ വഴി റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2 ജിബി അധിക ഡാറ്റ ലഭിക്കും. 28 ദിവസമാണ് കാലാവധി.

ആറാമത്തെ പ്രതിദിനം 1 ജിബി ഡാറ്റയുള്ള 199 രൂപ പ്രീപെയ്ഡ് പ്ലാനും വി നൽകുന്നു. 24 ദിവസം മാത്രമാണ് വാലിഡിറ്റി.

Best Jio prepaid plans under Rs 300- 300 രൂപയ്ക്ക് താഴെയുള്ള മികച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 56 ജിബി ഡാറ്റ എന്നിവ നൽകുന്നു. ഒരു ദിവസത്തേക്കുള്ള ഡാറ്റ പരിധി 2 ജിബി ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ദിവസത്തേക്കുള്ള ഡാറ്റ പരിധി എത്തിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയും. ജിയോ അപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നു.

ജിയോയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. ഇത് പ്ലാനിന്റെ വാലിഡിറ്റി കാലത്തേക്ക് ആകെ 42 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് വാലിഡിറ്റി. പ്ലാനിൽ പരിധിയില്ലാത്ത കോളിംഗും ലഭിക്കും.

ജിയോയുടെ 149 രൂപ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾക്കൊള്ളുന്നു. വിലിഡിറ്റി 24 ദിവസമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook