Reliance Jio vs Vodafone vs Airtel vs BSNL prepaid plans: ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റയും സൗജന്യ കോളുകളും നൽകുന്ന പ്ലാനുകൾ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ബിഎസ്എൻഎൽ എന്നിവയ്ക്കുണ്ട്. അടുത്തിടെ വോഡഫോണും എയർടെല്ലും അവരുടെ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരിച്ചിരുന്നു.

വോഡഫോൺ 169 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഈ പ്ലാനിൽ ദിവസവും 1 ജിബി 4ജി/3 ജി ഡാറ്റയാണ് 28 ദിവസത്തെ കാലാവധിയിൽ നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും. ഇതിനൊപ്പം സൗജന്യമായി വോഡഫോൺ പ്ലേ ആപ്പും ഉപയോഗിക്കാം.

Read: ദിവസവും 1 ജിബി; വോഡഫോണും എയർടെലും 169 രൂപ പ്ലാൻ പരിഷ്‌കരിച്ചു

വോഡഫോൺ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാനിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ സൗജന്യമായി ലഭിക്കും. ഇതിനു പുറമേ ദിവസവും 1.5 ജിബിയുടെ 4ജി/3ജി ഡാറ്റയും ദിവസവും 100 എസ്എംഎസും ലഭിക്കും. വോഡഫോൺ പ്ലേ ആപ്പ് വഴി സൗജന്യമായി ലൈവ് ടിവിയും കാണാം. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

എയർടെൽ 169 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 169 രൂപയുടെ പുതുക്കിയ പ്ലാനിൽ ദിവസവും 1 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് കാലാവധി. ഇതിനു പുറമേ ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. സൗജന്യമായി എയർടെൽ ടിവിയും വിങ്ക് ആപ്പും ഉപയോഗപ്പെടുത്താം.

റിലയൻസ് ജിയോ 149 രൂപ പ്രീപെയ്ഡ് പ്ലാൻ

മറ്റു ടെലികോം കമ്പനികളുടെ പ്ലാനുകളെക്കാൾ മുന്നിട്ടു നിൽക്കുന്നതാണ് ജിയോയുടെ 149 രൂപ പ്ലാൻ. ഈ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ദിവസവും 1.5 ജിബി വച്ച് ആകെ 42 ജിബി കിട്ടും. ഇതിനു പുറമേ അൺലിമിറ്റഡ് വോയിസ് കോളുകളും ദിനവും 100 എസ്എംഎസും നൽകുന്നുണ്ട്. ജിയോ ആപ്പുകളായ മൈജിയോ, ജിയോസിനിമ, ജിയോഎക്സ്പ്രസ്ന്യൂസ്, ജിയോക്ലൗഡ് തുടങ്ങിയവും ഉപയോഗിക്കാം.

Read: ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റ ലഭിക്കുന്നത് ഇന്ത്യയിലെന്ന് പഠനം

റിലയൻസ് ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്നതാണ് ഈ പ്ലാൻ. ഈ പ്ലാനിൽ ദിവസവും 2ജിബി വച്ച് ആകെ 56 ജിബിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിനവും 100 എസ്എംഎസ്, സൗജന്യ ജിയോ ആപ്പുകളും ഉപയോഗം എന്നിവയുമുണ്ട്.

ബിഎസ്എൻഎൽ 186 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ ഈ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ദിവസവും 1 ജിബിയാണ് നൽകുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ (മുംബൈ, ഡൽഹി ഒഴികെ) എന്നിവയും ലഭിക്കും. ദിനവും 100 എസ്എംഎസും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook