ഇന്ത്യയിൽ ഉപഭോക്താക്കൾ കൂടുതൽ തിരഞ്ഞെടുക്കുന്നത് എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ കമ്പനികളെയാണ്. മൂന്നു കമ്പനികളും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഡാറ്റ നൽകാനാണ് ശ്രമിക്കുന്നത്. റിലയൻസ് ജിയോയുടെ കടന്നുവരവാണ് മറ്റു ടെലികോം കമ്പനികളെയും കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകുന്ന പ്ലാനുകളിലേക്ക് നയിച്ചത്. ദിനവും 2 ജിബി നൽകുന്ന 300 രൂപയ്ക്ക് താഴെയുളള പ്ലാനുകൾ എയർടെൽ, വോഡഫോൺ, ജിയോ കമ്പനികൾക്കുണ്ട്.

Read: എയർടെൽ vs ജിയോ vs വോഡഫോൺ: 500 രൂപയിൽ താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Airtel vs Reliance Jio vs Vodafone: എയർടെൽ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 249 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 2 ജിബിയുടെ 4G/3G ഡാറ്റ കിട്ടും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഇതിനു പുറമേ ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളും ലഭിക്കും. എയർടെല്ലിന്റെ എയർടെൽ ടിവി, വിങ്ക് എന്നീ ആപ്പുകൾ സൗജന്യമായും ഉപയോഗിക്കാം.

Airtel vs Reliance Jio vs Vodafone: റിലയൻസ് ജിയോ 198 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോയുടെ 198 രൂപയുടെ പ്ലാനിൽ ആകെ 56 ജിബിയുടെ 4G ഡാറ്റയാണ് ലഭിക്കുക. ദിനവും 2 ജിബിയുടെ 4G ഡാറ്റയാണ് ഈ പ്ലാനിൽ കിട്ടുക. എയർടെല്ലിനെ പോലെ 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഇതിനു പുറമേ ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് ലോക്കൽ, നാഷണൽ വോയിസ് കോളുകളും ചെയ്യാം. ജിയോടിവി, ജിയോസിനിമ, ജിയോഎക്സ്പ്രസ്‌ന്യൂസ്, ജിയോക്ലൗഡ് എന്നിവയടക്കമുളള കമ്പനിയുടെ സർവീസുകൾ സൗജന്യമായി ഉപയോഗിക്കാം.

Read: എയർടെൽ vs ജിയോ vs വോഡഫോൺ: പ്രതിദിനം 2 ജിബി ഡറ്റാ പ്ലാൻ

Airtel vs Reliance Jio vs Vodafone: വോഡഫോൺ 255 രൂപയുടെ പ്ലാൻ

ജിയോയുടെ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിനവും 2 ജിബി 4G/3G ഡാറ്റ ലഭിക്കും. എയർടെൽ, ജിയോ പോലെ 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോളുകളും ദിനവും 100 എസ്എംഎസും പ്ലാനിൽ ലഭിക്കും. ഇതിനു പുറമേ ലൈവ് ടിവി, മൂവീസ്, ടിവി ഷോകൾ എന്നിവയെല്ലാം വോഡഫോൺ പ്ലേ ആപ്പ് വഴി ആസ്വദിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook