scorecardresearch

എയർടെൽ vs ജിയോ vs വോഡഫോൺ:ഒരു മാസത്തേയ്ക്ക് പ്രതിദിനം 3 ജിബി പ്ലാൻ

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനുകൾ എയർടെല്ലിനും ജിയോയ്ക്കും വോഡഫോണിനും ഉണ്ട്

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനുകൾ എയർടെല്ലിനും ജിയോയ്ക്കും വോഡഫോണിനും ഉണ്ട്

author-image
Tech Desk
New Update
jio, jio plans, jio recharge plans, jvodafone, vodafone plans, vodafone recharge plans, jio prepiad recharge plans, jio prepaid plans, jio prepaid offers, jio prepaid mobile plans, reliance jio plans, reliance jio prepaid plans, airtel, airtel plans, airtel recharge plans, airtel prepiad recharge plans, airtel prepaid plans, airtel prepaid offers, airtel prepaid mobile plans, vodafone prepiad recharge plans, vodafone prepaid plans, vodafone prepaid offers, vodafone prepaid mobile plans, Technology, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today

ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട സേവനം നൽകാനായി മത്സരിക്കുകയാണ് ടെലികോം കമ്പനികൾ. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ കൂടുതൽ ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനുകൾ എയർടെല്ലിനും ജിയോയ്ക്കും വോഡഫോണിനും ഉണ്ട്. പ്രതിദിനം 3 ജിബി ഡറ്റനൽകുന്ന പ്ലാനും മൂന്ന് കമ്പനികൾക്കുമുണ്ട്.

Advertisment

ജിയോ-299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 3 ജിബി ഡറ്റ നൽകുന്ന ഏറ്റവും ചെറിയ നിരക്കിലുള്ള ഓഫറാണ് ജിയോ നൽകുന്നത്. 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ജിയോ ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേനായിരിക്കും ഓഫറിന്റെ കാലാവധി. ഈ കാലയളവിൽ പ്രതിദിനം മൂന്ന് ജിബി ഡറ്റ ലഭിക്കും. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് സ്‌പീഡ് കുറയുമെങ്കിലും സെക്കൻഡിൽ 64 കെബി സ്‌പീഡിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും.

ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും. പ്രതിദിനം 100 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും സാധിക്കും. ജിയോ ആപ്പുകളിൽ ഫ്രീ സബ്സ്ക്രിപ്ഷനും കമ്പനി നൽകും. ജിയോ പ്രൈം മെമ്പറാണെങ്കിൽ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക. അല്ലാത്ത പക്ഷം 99 രൂപയുടെ ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കണം.

എയർടെൽ-349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലും പ്രതിദിനം 3 ജിബി ഡറ്റ നൽകുന്ന പ്രത്യേക പ്ലാൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപയുടെ റീച്ചാർജിൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം 3 ജിബി ഡറ്റ ഉപയോഗിക്കാൻ സാധിക്കും. പ്രതിദിന ഓഫറിന് ശേഷം അധികമായി ഉപയോഗിക്കുന്ന ഇന്രർനെറ്റിന് സാധാരണ റേറ്റ ബാധകമാണ്.

Advertisment

ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും. പ്രതിദിനം 100 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും സാധിക്കും. എയർടെൽ ആപ്പുകളിൽ ഫ്രീ സബ്സ്ക്രിപ്ഷനും കമ്പനി നൽകും.

വോഡഫോൺ-349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന് സമാനമായ രീതിയിലാണ് വോഡഫോണും പ്രതിദിനം 3 ജിബി ഡറ്റ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 349 രൂപയുടെ റീച്ചാർജിൽ 28 ദിവസത്തേയ്ക്ക് പ്രതിദിനം 3 ജിബി ഡറ്റ ഉപയോഗിക്കാൻ സാധിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും. പ്രതിദിനം 100 ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും സാധിക്കും. വോഡഫോൺ ആപ്പുകളിൽ ഫ്രീ സബ്സ്ക്രിപ്ഷനും കമ്പനി നൽകും.

Vodafone Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: