Latest News

Airtel vs Reliance Jio vs Vodafone: 500 രൂപയ്ക്ക് താഴെയുളള മികച്ച പ്ലാനുകൾ

സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും നൽകുന്ന 500 രൂപയ്ക്ക് താഴെയുളള പ്ലാനുകൾ എയർടെലിനും ജിയോയ്ക്കും വോഡഫോണിനുമുണ്ട്

Airtel, എയർടെൽ, Reliance, റിലയൻസ്, Jio, ജിയോ, Vodafone, വോഡഫോൺ, ie malayalam, ഐഇ മലയാളം

റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം ദാതാക്കൾ. മൂന്നു കമ്പനികളും കുറഞ്ഞ നിരക്കിൽ മികച്ച ഓഫറുകളുമായി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും നൽകുന്ന 500 രൂപയ്ക്ക് താഴെയുളള പ്ലാനുകൾ എയർടെലിനും ജിയോയ്ക്കും വോഡഫോണിനുമുണ്ട്.

റിലയൻസ് ജിയോ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിലുളള പ്ലാനുകളിൽ മുന്നിൽ നിൽക്കുന്നതാണ് റിലയൻസ് ജിയോയുടെ 299 രൂപ പ്ലാൻ. ദിനംപ്രതി 3 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ് സൗകര്യവും ദിനവും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ഇതിനു പുറമേ ജിയോ ടിവി, ജിയോ മണി തുടങ്ങിയ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

എയർടെൽ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിനവും 3 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നിവയാണ് 349 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് കിട്ടുക. റിലയൻസ് ജിയോയുടെ 299 രൂപ പ്ലാനിലേതുപോലെ ഈ പ്ലാനിന്റെ കാലാവധിയും 28 ദിവസമാണ്. ദിനവും 4ജി/3ജിയുടെ 3ജിബി ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ്ങും ദിനവും 100 എസ്എംഎസും കിട്ടും. എയർടെൽ ടിവി ആപ്പ് സൗജന്യമായി ഉപയോഗിക്കാനും കഴിയും.

Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

വോഡഫോൺ 349 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെലിനെ പോലെ ദിനവും 4ജി/3ജിയുടെ 3ജിബി ഡാറ്റ ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്ന വോഡഫോണിന്റെ പ്ലാനാണ് 349. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. സൗജന്യ ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ്ങും ദിനവും 100 എസ്എംഎസും കിട്ടും. വോഡഫോൺ പ്ലേ ആപ്പും സൗജന്യമായി ഉപയോഗിക്കാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Airtel vs reliance jio vs vodafone best plans under rs 500

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express