ന്യൂഡൽഹി: രാജ്യത്തെ പ്രധാന ടെലികോം ദാതാക്കളാണ് ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികൾ. വ്യത്യസ്തങ്ങളായ ഓഫറുകളുമായി നിരവധി പ്ലാനുകളാണ് ഉപഭോക്താക്കായി കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നതാണ് പ്ലാനുകളെല്ലാം. 500 രൂപയിൽ താഴെ ഓരോ കമ്പനികളും അവതരിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.
Best Jio prepaid plans under Rs 500 : ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ
പ്രതിദിനം 3 ജിബി ഡേറ്റ ലഭിക്കുന്ന 401 രൂപയുടെ പ്ലാനാണ് ജിയോയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന്. എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും പ്ലാനിന്റെ ഭാഗമാണ്. ഇതോടൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഫ്രീ സബ്സ്ക്രിപ്ഷനും 6ജിബി അഡീഷണൽ ഡേറ്റയും ജിയോ ഓഫർ ചെയ്യുന്നു.
444 രൂപയുടെ പ്ലാനിലും എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നു. 56 ദിവസ കാലാവധിയിൽ പ്രതിദിനം 2ജിബി ഡേറ്റയും ലഭ്യമാകും. 249 രൂപയുടെ പ്ലാനിൽ ഇതേ ഓഫറുകളോടൊപ്പം 1ജിബി ഡേറ്റ 56 ദിസത്തേക്കും ലഭിക്കും.
Best Airtel prepaid plans under Rs 500 : എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെലും 2ജിബി ഡേറ്റ പ്രതിദിനം ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. 349 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നു. ഒപ്പം ആമസോൺ പ്രൈമിൽ പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതുവരെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
448 രൂപയുടെ മറ്റൊരു പ്ലാനും എയർടെല്ലിനുണ്ട്. പ്രതിദിനം 3ജിബി ഡേറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വിഐപി സബ്സ്ക്രിപ്ഷനും എയർടെൽ എക്സട്രീമിൽ പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതോടൊപ്പം ഫാസ്ടാഗിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലെ ഓഫറാണ്.
Best Vodafone prepaid plans under Rs 500: വോഡഫോൺ പ്രീപെയ്ഡ് പ്ലാനുകൾ
വോഡഫോൺ അഥവ വിഐയുടെ മികച്ച പ്ലാനുകളിൽ ഒന്ന് 405 രൂപയുടേതാണ്. 90 ജിബി ഡേറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 ദിവസത്തെ കാലാവധിയുള്ള അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നു. ഇതോടൊപ്പം സീ5 പ്രീമിയത്തിലും വിഐ മൂവിസിലും ഒരു വർഷ സബ്സ്ക്രിപ്ഷനും ലഭിക്കും.