Airtel vs Jio vs Vi: Unlimited plans under Rs 500: എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയുടെ റീചാർജുകൾക്ക് വില വർധിച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ ചില പുതിയ പ്ലാനുകൾ അവതരിപ്പിച്ചതോടെ ചില മാറ്റങ്ങൾ വന്നു. ഇവയിൽ പുതുതായി ചേർത്ത പ്ലാനുകളും പഴയ പ്ലാനുകളുടെ കുറഞ്ഞ ദിവസത്തെ വാലിഡിറ്റി ഉള്ള റീചാർജുകളും ഉൾപ്പെടുന്നു.
മൂന്ന് പ്രധാന ടെലികോം ഓപ്പറേറ്റർമാരിൽ നിന്നുള്ള 500 രൂപയിൽ താഴെയുള്ള എല്ലാ പ്രധാന പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചും ഇവിടെ നോക്കാം. ഇതിൽ പ്രതിദിന ഡാറ്റ പ്ലാനുകളും മൊത്തത്തിലുള്ള ഡാറ്റ പ്ലാനുകളും ഉൾപ്പെടുന്നു. അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളുള്ള പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് ഇതിലുള്ളത്.
എയർടെൽ
എയർടെല്ലിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്ന 500 രൂപയിൽ താഴെയുള്ള മൂന്ന് പ്ലാനുകൾ എയർടെല്ലിൽ ലഭ്യമാണ്. 28 ദിവസത്തേക്ക് 2.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 449 രൂപയുടെ പ്ലാൻ ഇതിൽ ഉൾപ്പെടുന്നു. 56 ദിവസത്തേക്ക് 1.5 ജിബി ഡാറ്റ നൽകുന്ന 479 രൂപയുടെ പ്ലാനും ഉണ്ട്.
ദൈർഘ്യമേറിയ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് 84 ദിവസത്തേക്ക് സാധുതയുള്ള 455 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാം. എന്നാൽ 455 രൂപയുടെ പ്ലാനിൽ ആകെ ആറ് ജിബി ഡാറ്റ മാത്രമേ നൽകൂ, പ്രതിദിനമുള്ള ഡാറ്റ ഇല്ല.
Plan | Benefits | Validity |
Rs 449 | 2.5GB data per day, unlimited calling | 28 days |
Rs 455 | 6GB total data, unlimited calling | 84 days |
Rs 479 | 1.5GB data per day, unlimited calling | 56 days |
വോഡഫോൺ ഐഡിയ
500 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്ലാനുകൾ വാഗ്ദാനം നൽകുന്നത് വോഡഫോൺ ഐഡിയയാണ്. 28 ദിവസത്തേക്ക് 2.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന 409 രൂപയുടെ പ്ലാനും 28 ദിവസത്തേക്ക് മൂന്ന് ജിബി പ്രതിദിന ഡാറ്റ നൽകുന്ന 475 രൂപയുടെ പ്ലാനും വൊഡാഫോൺ-ഐഡിയ നൽകുന്നു.
56 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന ചെയ്യുന്ന 479 രൂപയുടെ പ്ലാനും 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന മൊത്തം ആറ് ജിബി ഡാറ്റ നൽകുന്ന 459 രൂപയുടെ പ്ലാനും കമ്പനി ലഭ്യമാക്കുന്നു. 459 രൂപയുടെ പ്ലാനിൽ പ്രതിദിന ഡാറ്റ ഇല്ല.
Plan | Benefits | Validity |
Rs 409 | 2.5GB data per day, unlimited calling | 28 days |
Rs 459 | 6GB total data, unlimited calling | 84 days |
Rs 475 | 3GB data per day, unlimited calling | 28 days |
Rs 479 | 1.5GB data per day, unlimited calling | 56 days |
റിലയൻസ് ജിയോ
റിലയൻസ് ജിയോ ഈ വിഭാഗത്തിൽ മൂന്ന് പ്ലാനുകൾ നൽകുന്നു. 56 ദിവസത്തേക്ക് മൂന്ന് ജിബി പ്രതിദിന ഡാറ്റ നൽകുന്ന 419 രൂപയുടെ പ്ലാനും 1.5 ജിബി ഡാറ്റ നൽകുന്ന 479 രൂപയുടെ പ്ലാനും ഇതിൽ ഉൾപ്പെടുന്നു.
ജിയോ അടുത്തിടെ ഒരു പുതിയ 499 രൂപയുടെ പ്ലാൻ അവതരിപ്പിച്ചു. ഇതിൽ 28 ദിവസത്തേക്ക് രണ്ട് ജിബി പ്രതിദിന ഡാറ്റയും ഒരു വർഷത്തെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.
Plan | Benefits | Validity |
Rs 419 | 3GB data per day, unlimited calling | 28 days |
Rs 479 | 1.5GB data per day, unlimited calling | 56 days |
Rs 499 | 2GB data per day, 1 year Disney+ Hotstar, unlimited calling | 56 days |
Also Read: മൊബൈൽ, ടിവി സേവിങ്സ് ഡേയ്സ് സെയിൽ പ്രഖ്യാപിച്ച് ആമസോൺ; ഓഫറുകളും ഡീലുകളും അറിയാം