Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് എയർടെലും വോഡഫോണും

വോഡഫോണിന്റെ 129 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 2 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് കിട്ടുക

airtel, എയർടെൽ, vodafone, വോഡഫോൺ, jio, ജിയോ, ie malayalam, ഐഇ മലയാളം

കൂടുതൽ ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്ന വിധത്തിൽ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച് ടെലികോം കമ്പനികളായ എയർടെലും വോഡഫോണും. എയർടെൽ 1,699 രൂപയുടെ പ്ലാനാണ് പരിഷ്കരിച്ചത്. വോഡഫോൺ ആകട്ടെ 129 രൂപയുടെ പ്ലാനും. രണ്ടു പ്ലാനുകളും കൂടുതൽ ഡാറ്റ നൽകുന്നവയാണ്.

ഈ ആഴ്ച ആദ്യം എയർടെൽ 365 ദിവസം കാലാവധി നൽകുന്ന വാർഷിക റീചാർജ് പ്ലാൻ പുതുക്കിയിരുന്നു. 1,699 രൂപയ്ക്കാണ് എയർടെൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ നൽകുന്നത്. ദിനവും 1 ജിബിയിൽ നിന്ന് 1.4 ജിബി ലഭിക്കത്തക്ക വിധമാണ് പ്ലാൻ പരിഷ്കരിച്ചത്. സൗജന്യ ഡാറ്റയ്ക്കു പുറമേ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളുകളും ദിനവും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നുണ്ട്.

എയർടെലിന്റെ ഈ പ്ലാനിൽ എയർടെൽ ടിവി പ്രീമിയം ഫ്രീയായി സബ്‌സ്‌ക്രിപ്ഷൻ ചെയ്യാം. ഇതുവഴി സീ5, ഹൂ ക്യു, 350 ലൈവ് ടിവി ചാനലുകളും, 10,000 ലധികം സിനിമകളും ആസ്വദിക്കാം. വിങ്ക് മ്യൂസിക് മുഖേന അൺലിമിറ്റഡ് ഫ്രീ മ്യൂസിക് ഡൗൺലോഡും ചെയ്യാം. ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റിയുമുണ്ട്. 4ജി സ്മാർട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 2000 വരെ ക്യാഷ്ബാക്കും ലഭിക്കും.

Read Also: എയർടെൽ 499, 749, 999, 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു

വോഡഫോണിന്റെ 129 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 2 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളിങ് സൗകര്യവുമുണ്ട്. 28 ദിവസത്തെ കാലാവധിയിൽ ദിനവും 100 എസ്എംഎസും കിട്ടും. നേരത്തെ ഈ പ്ലാനിൽ ദിനവും 1.5 ജിബിയാണ് ലഭിച്ചിരുന്നത്. ഇതിനു പുറമേ ലൈവ് ടിവി, സിനിമകൾ, വോഡഫോൺ പ്ലേ ആപ് എന്നിവയും സൗജന്യമായി ഉപയോഗിക്കാം.

റിലയൻസ് ജിയോയ്ക്കും ഇത്തരത്തിലുളള പ്ലാനുണ്ട്. 365 ദിവസം കാലാവധി നൽകുന്ന ജിയോ പ്ലാൻ 1,699 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ദിനവും 1.5 ജിബിയുടെ 4 ജി ഡാറ്റയാണ് ഈ പ്ലാനിൽ കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളിങ് സൗകര്യവുമുണ്ട്. ദിനവും 100 എസ്എംഎസും ജിയോ ആപ്പുകളായ മൈ ജിയോ, ജിയോസിനിമ, ജിയോന്യൂസ്, ജിയോക്ലൗഡ് അടക്കമുളളവ സൗജന്യമായി ഉപയോഗിക്കാം.

ജിയോ 1,699 രൂപയുടെ പ്ലാനിനു പുറമേ 28 ദിവസം കാലാവധി നൽകുന്ന 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. 1.5 ജിബിയാണ് ഈ പ്ലാനിൽ ദിവസവും ലഭിക്കുക. അൺലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്എംഎസും ജിയോ ആപ്പുകളുടെ സൗജന്യ ഉപയോഗവും ഈ പ്ലാനിൽ സാധ്യമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Airtel vodafone revamp their prepaid plans

Next Story
വാട്സ്ആപ് പണിമുടക്കി; കാര്യമറിയാതെ സന്ദേശം അയക്കാന്‍ ശ്രമിച്ച് ഉപയോക്താക്കള്‍Whatsapp, വാട്സ്ആപ്, Social Media, സോഷ്യല്‍മീഡിയ, facebook, ഫെയ്സ്ബുക്ക്, stopped, പണിമുടക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com