scorecardresearch

പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ട്ടലും വോഡാഫോണ്‍ ഐഡിയയും; വിശദാംശങ്ങള്‍

എയര്‍ട്ടെല്‍ ഒന്നും വോഡാഫോണ്‍ ഐഡിയ നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്

എയര്‍ട്ടെല്‍ ഒന്നും വോഡാഫോണ്‍ ഐഡിയ നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്

author-image
Tech Desk
New Update
Vodafone, Idea, Airtel

മുംബൈ: അടുത്തിടെയാണ് എയര്‍ട്ടെല്‍, ജിയോ, വോഡഫോൺ എന്നീ ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചത്. എന്നാല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ട്ടലും, വോഡാഫോള്‍ ഐഡിയയും (വിഐ).

Advertisment

എയര്‍ട്ടലിന്റെ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

രണ്ടര മാസത്തെ കാലാവധിയാണ് 666 രൂപയുടെ പ്ലാനിനുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും, ഒപ്പം അണ്‍ലിമിറ്റഡ് കോളുകളുമുണ്ടാകും. പ്രതിദിന ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാല്‍ 64 കെബിപിഎസിലായിരിക്കും ഇന്റര്‍നെറ്റ് സേവനം. 100 എസ്എംഎസ് പ്രതിദിനം അയക്കാനും 77 ദിവസത്തെ പ്ലാനിലൂടെ കഴിയും. എയര്‍ട്ടലിന്റെ 56 ദിവസത്തെ പ്ലാനിന് 479 രൂപയും 84 ദിവസത്തെ പ്ലാനിന് 719 രൂപയുമാണ് പുതിയ നിരക്ക്.

വിഐയുടെ പ്രീപെയ്ഡ് പ്ലാനുകള്‍

നാല് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 155, 239, 666, 699 എന്നിങ്ങനെയാണ് നിരക്കുകള്‍.

155 രൂപയുടെ പ്ലാന്‍

24 ദിവസത്തേക്ക് ഒരു ജിബി ഡാറ്റയായിരിക്കും മൊത്തമായി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളും 300 എസ്എംഎസുകളുമാണ് പ്ലാനിലൂടെ ലഭിക്കുന്ന മറ്റ് സേവനങ്ങള്‍.

Advertisment

239 രൂപയുടെ പ്ലാന്‍

24 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് പ്രതിദിനം ഒരി ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ലഭിക്കും.

666 രൂപയുടെ പ്ലാന്‍

77 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിങ് എന്നീ സേവനങ്ങള്‍ 666 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

699 രൂപയുടെ പ്ലാന്‍

56 ദിവസമാണ് പ്ലാനിന്റെ കാലാവധി. പ്രതിദിനം മൂന്ന് ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍ എന്നിവയാണ് പ്ലാനില് വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഉപയോഗിക്കാത്ത ഡാറ്റ വാരന്ത്യത്തില്‍ ഉപയോഗിക്കാന്‍ കഴിയും. അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ ഡാറ്റ നഷ്ടമാകാതെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. കൂടാതം വിഐ മോവീസ്, ടിവി എന്നിവ സൗജന്യമായി ഉപയോഗിക്കാം.

Also Read: വണ്‍പ്ലസ് 10 പ്രൊ: ആകര്‍ഷകമായ ഡിസൈന്‍; ഇതുവരെ ലഭ്യമായ വിവരങ്ങള്‍

Vodafone Idea Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: