നവംബർ 26 മുതൽ പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ ഉയർത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. കുറഞ്ഞത് 20 രൂപയാണ് ഓരോ പ്ലാനിലും വർധിപ്പിക്കുന്നത്. ചില പ്ലാനുകളിൽ അതിലും കൂടുതൽ നിരക്ക് വർധനയുണ്ട്.
എയർടെല്ലിന്റെ ഏറ്റവും ഉയർന്ന 2,498 രൂപ കോംബോ പ്രീപെയ്ഡ് പ്ലാനിനു 2,999 രൂപയും, 1,498 രൂപ എയർടെൽ പ്ലാനിന് 1,799 രൂപയുമാണ് പുതിയ നിരക്ക്. നേരത്തെ 79 രൂപയിൽ ആരംഭിച്ചിരുന്ന പ്രീപെയ്ഡ് പ്ലാൻ നിരക്കുകൾ പുതിയവ പ്രകാരം 99 രൂപയിലാണ് ആരംഭിക്കുക. അതേസമയം, അൺലിമിറ്റഡ് വോയ്സ് കോളുകളുടെത് ഇപ്പോൾ 149ക്ക് പകരം 179 രൂപയിൽ ആരംഭിക്കുന്നു, ഡാറ്റ ടോപ്പ് അപ്പുകൾക്ക് 58 രൂപ (3 ജിബി), 118 രൂപ (12 ജിബി), 301 രൂപ (50 ജിബി) എന്നിങ്ങനെയാണ് പുതിയ നിരക്ക്.
നിലവിൽ ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാവുന്ന 250 രൂപയിൽ താഴെയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ചിലത് നോക്കാം.
250 രൂപയിൽ താഴെയുള്ള എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ
28 ദിവസത്തേക്ക് 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ നൽകുന്ന 249 രൂപയുടെ പ്ലാൻ എയർടെൽ ഇപ്പോൾ നൽകുന്നുണ്ട്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 500എംബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു, എയർടെൽ താങ്ക്സ് ആപ്പ് വഴി ഇത് റിഡീം ചെയ്യാൻ കഴിയും. ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിൽ 30 ദിവസത്തെ സൗജന്യ ട്രയലും വിങ്ക് മ്യൂസിക്കിൽ സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകും.
എയർടെല്ലിന്റെ 219 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നു. ആമസോൺ പ്രൈം വീഡിയോ 30 ദിവസത്തെ സൗജന്യ ട്രയലും വിങ്ക് മ്യൂസിക്കിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭിക്കും.
എയർടെല്ലിന്റെ 199 രൂപ പ്ലാൻ 24 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിംങും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോ30 ദിവസത്തെ സൗജന്യ ട്രയലിനും വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ അർഹമാണ്.
Also Read: Moto G200 5G: മോട്ടൊ ജി200 5ജി വിപണിയില്; വിലയും സവിശേഷതകളും അറിയാം
149 രൂപയ്ക്ക് അടിസ്ഥാന പ്ലാനും എയർടെൽ നൽകുന്നു, ഇതിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ മൊത്തം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, 300 സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും. ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിലേക്ക് 30 ദിവസത്തെ സൗജന്യ ട്രയലും വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.
ഇതുകൂടാതെ എയർടെല്ലിന്റെ 79 രൂപയുടെ പ്ലാനുമുണ്ട്, അത് 200 എംബി ഡാറ്റയും 64 രൂപ മൂല്യമുള്ള ടോക്ക് ടൈമും നൽകുന്നു. 28 ദിവസമാണ് വാലിഡിറ്റി.