പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി എയർടെല്ലിന്റെ പുതിയ പ്ലാൻ. 597 രൂപയ്‌ക്ക് റീ ചാർജ് ചെയ്‌താൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3G/4G ഉപഭോക്താക്കൾക്ക് 10 ജിബി ഡേറ്റയും ലഭിക്കുന്നതാണ് പുതിയ പ്ലാൻ. ഈ പ്ലാനിന്റെ പ്രധാന സവിശേഷത ഇതിന്റെ കാലാവധി 168 ദിവസം എന്നതാണ്. അതേസമയം, ഈ പ്ലാൻ എല്ലാ പ്രദേശത്തെയും ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്ന് ടെലികോം ടോക് റിപ്പോർട്ട് പറയുന്നു. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കായിരിക്കും ഈ പ്ലാൻ ഉപയോഗിക്കാനാവുക.

റിലയൻസിന്റെ 999 രൂപയുടെ പാക്കിന് ബദലായിട്ടാണ് എയർടെൽ 597 രൂപയുടെ പ്ലാൻ പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്സ് കോൾ, ദിനംപ്രതി 100 എസ്എംഎസ്, 60 ജിബി 4G ഡേറ്റ എന്നിവയായിരുന്നു ഈ പ്ലാനിന്രെ സവിശേഷത.

കഴിഞ്ഞ മാർച്ചിൽ റിലയൻസ് ജിയോയുടെ പ്ലാനിനെ കടത്തിവെട്ടാൻ 995 രൂപയുടെ റീ ചാർജ് പാക്ക് എയർടെൽ പുറത്തിറക്കിയിരുന്നു. അൺലിമിറ്റഡ് വോയിസ് കോൾ, ഒരു മാസം 3G/4G ഉപഭോക്താക്കൾക്ക് 1GB ഡേറ്റ, ദിനംപ്രതി 100 എസ്എംഎസ് എന്നിവയായിരുന്നു 995 പ്ലാനിന്റെ പ്രത്യേകതകൾ. 180 ദിവസമായിരുന്നു പ്ലാനിന്റെ കാലാവധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook