പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് പുതിയ ഓഫർ പ്രഖ്യാപിച്ച് എയർടെൽ. 597 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ 168 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോൾ ലഭിക്കുന്നതാണ് പുതിയ ഓഫർ. ഇതിനൊപ്പം 10 ജിബി ഡേറ്റയും എസ്എംഎസ്സും സൗജന്യമായി ലഭിക്കും.

പുതിയ ഓഫറിലൂടെ ഏതു നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കൾ അൺലിമിറ്റഡ് കോൾ ചെയ്യാം. എഫ്‌യുപി പരിധി ഈ ഓഫറിന് എയർടെൽ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത. അതിനാൽതന്നെ ഫോണിൽ ദീർഘനേരം സംസാരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഓഫർ സ്വന്തമാക്കാം. നാഷണൽ റോമിങ്ങിനും ഒരു നിബന്ധനയും ഈ ഓഫറിൽ ഇല്ല.

ഈ ഓഫറിൽ 10 ജിബി ഡേറ്റയും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കു. ദിനംപ്രതി 100 എസ്എംഎസ്സുകളും സൗജന്യമാണ്. ഓഫർ കാലാവധിയിൽ ആകെ 16800 എസ്എംഎസ്സുകൾ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook