റിലയന്‍സ് ജിയോയുടെ വരവിന് പിന്നാലെ ഓഫറുകളുടെ പെരുമഴയാണ് ഉപയോക്താക്കള്‍ക്ക്. ജിയോയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ മറ്റ് ടെലികോം കമ്പനികളും മണ്ണിലേക്കിറങ്ങി വന്ന് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ എയര്‍ടെലാണ് വമ്പന്‍ ഓഫറുമായി രംഗത്തെത്തിയത്.

349, 549 രൂപയുടേതാണ് പ്ലാനുകള്‍. ഇതുപ്രകാരം 349ന് പ്രതിദിനം രണ്ട് ജിബിയാണ് എയര്‍ടെല്‍ നല്‍കുന്നത്. നേരത്തെ 1.5ജിബിയായിരുന്നു നല്‍കിയിരുന്നത്. പുറമെ അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍, എസ്റ്റിഡി, റോമിങ് കോള്‍, 100 എസ്.എം.എസ് എന്നിവയും നല്‍കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

549ന്റെ പ്ലാനില്‍ പ്രതിദിനം 3 ജിബി ഡാറ്റയാണ് നല്‍കുന്നത്. നേരത്തെ 2.5 ജിബിയായിരുന്നു നല്‍കിയിരുന്നത്. പുറമെയുള്ളവ 349ന്റെ ഓഫറിന് സമാനമാണ്. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. പുറമെ കാഷ് ബാക്ക് ഓഫറുകളും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എയര്‍ടെല്‍ ഇങ്ങനെയൊരു പ്ലാന്‍ അവതരിപ്പിക്കുന്ന മുറക്ക് മറ്റു കമ്പനികളും ഇതെ വഴിയില്‍ എത്തിയേക്കുമെന്നാണ് ടെലകോം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വൊഡാഫോണും ഐഡിയയും നേരത്തെ പ്ലാന്‍ പുനരാവിഷ്‌കരിച്ചെങ്കിലും പുതിയ പ്ലാന്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അത്ര നല്‍കുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ