എയർടെൽ 5 പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. 499, 749, 999, 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് കമ്പനി പുതുക്കിയത്. അതേസമയം, 399 രൂപയുടെ പ്ലാൻ നിർത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പ്ലാൻ അവസാനിപ്പിച്ചതായുളള വാർത്തകൾ വ്യാജമാണെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ എയർടെൽ ആപ്പിലും വെബ്സൈറ്റിലും പുതിയ കണക്ഷൻ എടുക്കുന്നവർക്ക് ഈ പ്ലാൻ കാണിക്കുന്നില്ല. പക്ഷേ റീട്ടെയിൽ സ്റ്റോറുകളിൽ പ്ലാൻ ലഭ്യമാണ്. ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പോയി പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

Read: 28 ദിവസം കാലാവധി ലഭിക്കുന്ന പുതിയ പ്ലാനുകൾ എയർടെൽ പുറത്തിറക്കി

എയർടെൽ 1599 രൂപയുടെ പ്ലാനും പുതുക്കിയിട്ടുണ്ട്. അൺലിമിറ്റഡ് ഡാറ്റ, വോയിസ് കോളിങ് എന്നിവ ലഭിക്കുന്ന തരത്തിലാണ് പ്ലാൻ പുതുക്കിയത്. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവ സൗജന്യമായി ഉപയോഗിക്കാം.

airtel, airtel plan,ie malayalam

എയർടെൽ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ പ്രതിമാസം 75 ജിബിയുടെ 3ജി/ജി ഡാറ്റയാണ് കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്എംഎസും കിട്ടും. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതിനൊപ്പം ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും കിട്ടും.

Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

എയർടെൽ 749 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

ഈ പ്ലാനിൽ പ്രതിമാസം 125 ജിബിയുടെ 3ജി/4ജി ഡാറ്റയാണ് കിട്ടുക. ദിവസവും 100 എസ്എംഎസും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ലഭിക്കും. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

എയർടെൽ 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

എയർടെലിന്റെ 999 രൂപയുടെ പ്ലാനിൽ 150 ജിബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100 എസ്എംഎസ്, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയാണ് ലഭിക്കുക. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും.

എയർടെൽ 1599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ

അൺലിമിറ്റഡ് ഡാറ്റ നൽകുന്നുവെന്നതാണ് പരിഷ്കരിച്ച മറ്റു നാലു പ്ലാനുകളിൽനിന്നും ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. ഇതിനുപുറമേ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, ദിനവും 100 എസ്എംഎസും കിട്ടും. ഇതിനു പുറമേ ഉപയോക്താക്കൾക്ക് മൂന്നു മാസത്തേക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും, സീ5, എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ഹാൻഡ്സെറ്റ് പ്രൊട്ടക്ഷനും ലഭിക്കും. രണ്ടു റഗുലർ കണക്ഷനുകൾക്കാണ് ഈ പ്ലാൻ ലഭ്യമാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook