എയർടെൽ കമ്പനിയുടെ 448 രൂപയുടെ പ്രീപെയ്‌ഡ് കോമ്പോ പ്ലാനിൽ ചില ദേദഗതികൾ വരുത്തി. പുതിയ പ്ലാൻ പ്രകാരം ഉപഭോക്താവിന് ദിവസേന 1.5ജിബി ഡാറ്റ 82 ദിവസത്തെ കാലാവധിയിൽ ലഭിക്കും. ഇത്തരത്തിൽ 123ജിബി ഡാറ്റ 4ജി/3ജി/2ജി നെറ്റ്‌വർക്കിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ലോക്കൽ/എസ്‌റ്റിഡി, റോമിങ് കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. ഉപഭോക്താക്കൾക്ക് എയർടെൽ ടിവി, വിങ്ക് മ്യൂസിക് എന്നിവയും ഉപയോഗിക്കാനാകും.

എയർടെല്ലിന്റെ മുഖ്യ എതിരാളികളായ വോഡഫോണും, ജിയോയ്ക്കും ഈ തുകയ്ക്ക് സമാനമായ റീചാർജ് പ്ലാനുകളുണ്ട്. വോഡഫോണിന്റെ സൂപ്പർ പ്ലാൻ 458 എന്ന റീചാർജ് പ്ലാനിനോടാണ് എയർടെൽ മത്സരിക്കുന്നത്. വോഡഫോണിന്റെ 458 രൂപയുടെ റീചാർജ് പ്ലാനിൽ ദിവസേന 1.4 ജിബി ഡാറ്റ 4ജി/3ജി നെറ്റ്‌വർക്കിൽ ലഭിക്കും. കൂടാതെ ലോക്കൽ/എസ്‌റ്റിഡി, റോമിങ് കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. 84 ദിസമാണ് കാലാവധി. മറ്റു ടെലികോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായി വോഡഫോണിന്റെ അൺലിമിറ്റഡ് കോളിങ്ങിന്റെ കാലാവധി ദിവസേന 250 മിനിറ്റും, ആഴ്ചയിൽ 1000 മിനിറ്റുമാണ്. കൂടാതെ ലൈവ് ടിവി, സിനിമ. പാട്ടുകൾ എന്നിവ വോഡഫോൺ പ്ലെ ആപ്പിൽ ലഭ്യമാകും.

റിലയൻസ് ജിയോയുടെ 449 രൂപയുടെ റീചാർജിൽ 4ജി നെറ്റ്‌വർക്കിൽ ദിവസേന 1.5ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും. റീചാർജ് പ്ലാനിന്റെ കാലാവധി 136 ദിവസമാണ്. കൂടാതെ ജിയോ ടിവി, ജിയോ മണി എന്നിവയും ഉപയോഗിക്കാം. 1.5 ജിബിക്ക് മുകളിൽ ഉപയോഗിക്കുന്നവർക്ക് 64കെബിപിഎസ് വേഗതയിൽ പിന്നെയും ഉപയോഗിക്കാനാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ