scorecardresearch
Latest News

ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി എയർടെൽ, 93 രൂപയ്ക്ക് ദിനംപ്രതി 1 ജിബി, സൗജന്യ കോളുകൾ

ദിനംപ്രതി 1 ജിബി ഡേറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലുളളത്

ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി എയർടെൽ, 93 രൂപയ്ക്ക് ദിനംപ്രതി 1 ജിബി, സൗജന്യ കോളുകൾ

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷം പകർന്ന് എയർടെല്ലിന്റെ പുതിയ പ്ലാൻ. 93 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ ദിനംപ്രതി 1 ജിബി ഡേറ്റയും കോളുകളും സൗജന്യമായി ലഭിക്കുന്നതാണ് എയർടെല്ലിന്റെ പുതിയ പ്ലാൻ. ജിയോയുടെ 93 രൂപയുടെ പ്ലാനിനെ കിടപിടിക്കുന്നതാണ് എയർടെല്ലിന്റെ പ്ലാൻ.

93 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിലാണ് സൗജന്യ സേവനങ്ങൾ ലഭിക്കുക. ദിനംപ്രതി 1 ജിബി ഡേറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലുളളത്. നേരത്തെ 10 ദിവസമായിരുന്നു എയർടെല്ലിന്റെ ഈ പ്ലാനിന്റെ കാലാവധി. ഇതാണ് ഇപ്പോൾ 28 ദിവസമായി നീട്ടിയിട്ടുളളത്.

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് ജിയോ 93 രൂപയുടെ പ്ലാൻ പ്രഖ്യാപിച്ചത്. ദിനംപ്രതി 2 ജിബി ഡേറ്റ, 300 സൗജന്യ എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയാണ് ജിയോ പ്ലാനിന്റെ സവിശേഷത.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Airtel revamps rs 93 prepaid recharge to offer 1gb data unlimited calls for 28 days