Airtel Rs 419 prepaid plan: പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി എയർടെൽ. പ്രീപെയ്ഡ് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് ജിയോയുമായി നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങിയിരിക്കുകയാണ് എയർടെൽ. എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചിരിക്കുകയാണ്. പദ്ധതി നിലനിർത്താനായി 28 ദിവസം കൂടൂമ്പോൾ 35 രൂപയക്ക് റീചാർജ് ചെയ്യണം.
നിലവിലുണ്ടായിരുന്ന 549 രൂപയുടെയും പദ്ധതിയും 799 രൂപയുടെയും പ്രീപെയ്ഡ് പദ്ധതി നിർത്തലാക്കി 419 രൂപയുടെ പുതിയ പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതി എല്ലാ ടെലികോം സർക്കിളുകളിലും ലഭിക്കുമെന്നാണ് ടെലികോം ടോക്ക്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എയർടെല്ലിന്രെ പ്രീപെയ്ഡ് പദ്ധതിയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും അൺലിമിറ്റഡ് കോളുകൾ, ദിവസേന 100 സൗജന്യ എസ്എംഎസും ലഭിക്കും.
419 രൂപയുടെ പ്രീപെയ്ഡ് പദ്ധതിക്ക് 75 ദിവസത്തെ കാലാവധിയാണ്. ഉപഭോക്താവിന് ഈ പദ്ധതിയിലൂടെ 1.4 ജിബി 4ജി ഡാറ്റാ ലഭിക്കും. ഇത് വഴി 75 ദിവസം കൊണ്ട് 105ജിബി ഡാറ്റ ഉപയോഗിക്കാനാകും.
399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ 70 ദിവസം കാലാവധിയിൽ 1.4 ജിബി ഡാറ്റ ലഭിക്കും. വ്യത്യസ്ത ടെലികോം സർക്കിളുകൾ അനുസരിച്ച് കാലാവധിയുടെ പരിധി മാറുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചില സർക്കിളുകളിൽ 70 ദിവസവും, ചിലയിടത്ത് 84 ദിവസത്തെ കാലാവധിയും ലഭിക്കും.
റിലയൻസ് ജിയോയുടെ 398 രൂപയുടെയും, 399 രൂപയുടെ പദ്ധതിയുമായാണ് എയർടെലിന്റെ പദ്ധതി മത്സരിക്കുന്നത്. ഈ രണ്ട് പദ്ധതിയിലും അൺലിമിറ്റഡ് എസ്എംഎസ്, വോയ്സ് കോൾ എന്നിവയുണ്ട്. 398 രൂപയുടെ പദ്ധതിക്ക് 70 ദിവസത്തെ കാലാവധിയിൽ രണ്ട് ജിബി ഡാറ്റ ലഭിക്കും. 399 രൂപയുടെ പദ്ധതിയിൽ 1.5 ജിബി ഡാറ്റ 84 ദിവസത്തെ കാലാവധിയിൽ ലഭിക്കും.