കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയില്‍ മത്സരം മുറുകിയിരുന്നു. ജിയോ നല്‍കുന്ന എക്കാലത്തേയും മികച്ച ഓഫറുകളോട് പിടിച്ചു നില്‍ക്കാന്‍ എയര്‍ടെലും വോഡാഫോണും ഐഡിയയും മറ്റ് ടെലികോം കമ്പനികളും വല്ലാതെ വിയര്‍ത്തു. തുടര്‍ന്ന് ഓരോ കമ്പനികളും പുതിയ ഉപഭോക്താക്കളെ പിടിക്കുന്നതിലുപരി തങ്ങളുടെ നിലവിലുളള ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ മികച്ച ഓഫറുകളും മുന്നോട്ട് വെച്ചു.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 8 രൂപയുടെ ഓഫര്‍ മുന്നോട്ട് വെച്ചതിന് പിന്നാലെ മറ്റൊരു മികച്ച ഓഫറുമായാണ് എയര്‍ടെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വെറും അഞ്ച് രൂപയ്ക്ക് 4ജിബി 4ജി ഡാറ്റയാണ് എയര്‍ടെല്‍ മുന്നോട്ട് വെക്കുന്നത്.

അഞ്ചു രൂപ പ്ളാനും പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ളതാണ്. ഈ ഡേറ്റയുടെ കാലാവധി ഏഴു ദിവസം മാത്രമായിരിക്കും. മാത്രമല്ല,​ 4 ജി സിം കാർഡ് ഉപഭോക്താക്കൾക്ക് മാത്രമെ ഓഫർ ഉപയോഗിക്കാനാവൂ. മാത്രമല്ല,​ ഇത് ഒറ്റത്തവണ റീചാർജുമാണ്. ഏഴ് ദിവസം കഴിഞ്ഞാൽ ശേഷിക്കുന്ന ഡേറ്റ എത്രയാണെങ്കിലും കിട്ടില്ല. പുതിയ സിം കാർഡ് വാങ്ങി 54 ദിവസത്തിനുള്ളിൽ ഈ ഓഫർ ചെയ്തിരിക്കണം.

നേരത്തേ എട്ട് രൂപയ്ക്ക് 56 ദിവസത്തേക്ക് 30 പൈസ നിരക്കിലുളള കോള്‍ ആണ് എയര്‍ടെല്‍ മുന്നോട്ട് വെച്ച ഓഫര്‍. 15 രൂപയ്ക്ക് എയര്‍ടെല്‍ ടു എയര്‍ടെല്‍ 10 പൈസ നിരക്കിലുളള ഓഫറും നിലവിലുണ്ട്. 27 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. 40 രൂപ റീച്ചാര്‍ജില്‍ 35 രൂപ കിട്ടുന്ന ഓഫറും എയര്‍ടെല്‍ നല്‍കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ