പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി എയര്‍ടെല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. 49 രൂപയ്ക്ക് 3ജിബി 4ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. എന്നാല്‍ ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകില്ല. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭ്യമാകുക. മൈ എയര്‍ടെല്‍ ആപ്പിലോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ നിങ്ങള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകുമോയെന്ന് പരിശോധിക്കാം.

49 രൂപയ്ക്ക് മറ്റ് രണ്ട് ഓഫറുകള്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നത് ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. 49 രൂപയ്ക്ക് ഫുള്‍ ടോക്ക്ടൈം, 1 ജിബി 4ജി/3ജി ഡാറ്റ എന്നിവ നിലവില്‍ ലഭ്യമാണ്. ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായ ഓഫറാണ്.

നിലവില്‍ ലഭ്യമായിട്ടുളള ഓഫറുകളില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് 4ജി ഡാറ്റ ലഭ്യമാകുന്നത് 49 രൂപയുടെ ഈ ഓഫറിലാണ്. 49 രൂപയ്ക്ക് 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 28 ജിവസത്തേക്ക് ജിയോ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ജിയോ ഫോണില്‍ മാത്രമാണ് ലഭ്യാകുക. നിലവില്‍ ഇരു കമ്പനികളുമാണ് അന്യോന്യം മത്സരിക്കുന്നത്.

പുതിയ 4ജി ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ 30 ജിബി ഫ്രീ ഡാറ്റയാണ് നല്‍കുന്നത്. 4ജി ലഭ്യമാകുന്ന ഫോണ്‍ ഉളളവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. ഈ മാസം ആദ്യമാണ് ജിയോ തങ്ങളുടെ പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടിയത്. ഡാറ്റയും കോളും മെസേജും അടക്കമ നിരവധി വലിയ ഓഫറുകളാണ് കമ്പനി പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ