Latest News

Airtel vs Jio vs Vodafone: മൂന്നു മാസം കാലാവധി ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

Airtel vs Jio vs Vodafone Prepaid Recharge Plans: മൂന്നു മാസം കാലാവധിയുളള എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ കമ്പനികളുടെ മികച്ച പ്ലാനുകൾ

airtel, jio, vodafone, ie malayalam

Airtel vs Jio vs Vodafone Prepaid Recharge Plans: റിലയൻസ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്ത് തുടർച്ചയായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2016 ലെ ജിയോയുടെ കടന്നുവരവോടെ മറ്റു ടെലികോം കമ്പനികളുടെ പ്ലാനുകളിലും വലിയ രീതിയിൽ വ്യത്യാസമുണ്ടായി. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനം നൽകുന്ന പ്ലാനുകൾ കമ്പനികൾ പുറത്തിറക്കി. മൂന്നു മാസം കാലാവധിയുളള എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ കമ്പനികളുടെ മികച്ച പ്ലാനുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

എയർടെൽ 509 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 509 രൂപയുടെ പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. 1.4 ജിബി 3ജി/4ജി ഡാറ്റയാണ് ഈ പ്ലാനിൽ ദിനംപ്രതി കിട്ടുക. ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനംപ്രതി 100 എസ്എംഎസും കിട്ടും. പുതിയ 4 ജി ഫോണുകൾ വാങ്ങുന്നവർക്ക് ഈ പ്ലാനിലൂടെ 2,000 രൂപ ക്യാഷ്ബാക്കും കിട്ടും. എയർടെൽ ടിവി പ്രീമിയം സബ്ക്രിപ്‌ഷനും ഈ പ്ലാനിൽ ലഭിക്കും. ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്ക്രിപ്‌ഷനും സൗജന്യ വിങ്ക് മ്യൂസിക് സബ്ക്രിപ്‌ഷനും ലഭിക്കും.

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 499 രൂപ പ്ലാനിന്റെ കാലാവധി 82 ദിവസമാണ്. ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ദിനവും 2 ജിബി ഡാറ്റ ലഭിക്കും. അതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനവും 100 എസ്എംഎസും കിട്ടും. 509 രൂപയുടെ പ്ലാനിലേതുപോലെ ഈ പ്ലാനിലും എയർടെൽ ടിവി പ്രീമിയം സബ്ക്രിപ്‌ഷൻ, ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്ക്രിപ്‌ഷനും സൗജന്യ വിങ്ക് മ്യൂസിക് സബ്ക്രിപ്‌ഷനും ലഭിക്കും. പുതിയ 4 ജി ഫോണുകൾ വാങ്ങുന്നവർക്ക് ഈ പ്ലാനിലൂടെ 2,000 രൂപ ക്യാഷ്ബാക്കും കിട്ടും.

Read Also: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

റിലയൻസ് ജിയോ 498 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 498 രൂപ പ്ലാനിന്റെ കാലാവധി 91 ദിവസമാണ്. ദിനവും 2 ജിബി വച്ച് 91 ദിവസത്തേക്ക് 182 ജിബിയാണ് ഈ പ്ലാനിൽ കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ദിനവും 100 എസ്എംഎസും കിട്ടും. ജിയോ ആപ്പുകളായ മൈജിയോ, ജിയോസിനിമ, ജിയോഎക്സ്പ്രസ്‌ന്യൂസ്, ജിയോക്ലൗഡ് അടക്കമുളള സൗജന്യമായി ഉപയോഗിക്കാം.

റിലയൻസ് ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

മൂന്നു മാസത്തെ കാലാവധി നൽകുന്ന രാജ്യത്തെ ടെലികോം കമ്പനികളുടെ പ്ലാനുകളിൽ മുന്നിട്ടുനിൽക്കുന്നതാണ് ജിയോയുടെ 449 രൂപ പ്ലാൻ. 91 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ദിനവും 1.5 ജിബിവച്ച് ആകെ 136.5 ജിബിയാണ് ഈ പ്ലാനിൽ കിട്ടുക. അൺലിമിറ്റഡ് വോയിസ് കോൾ, ദിനവും 100 എസ്എംഎസ് എന്നിവയുമുണ്ട്. ജിയോ ആപ്പുകളായ മൈജിയോ, ജിയോസിനിമ, ജിയോഎക്സ്പ്രസ്‌ന്യൂസ്, ജിയോക്ലൗഡ് അടക്കമുളള സൗജന്യമായി ഉപയോഗിക്കാം.

വോഡഫോൺ 509 രൂപ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാനിന്റെ കാലാവധി 90 ദിവസമാണ്. ദിനവും 1.5 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് ഈ പ്ലാനിൽ കിട്ടുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനവും 100 എസ്എംഎസും കിട്ടും. ഇതിനുപുറമേ വോഡഫോൺ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

വോഡഫോൺ 458 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ദിനവും 1.5 ജിബിയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയും ഈ പ്ലാനിൽ കിട്ടും. ദിനവും 100 എസ്എംഎസുമുണ്ട്. വോഡഫോൺ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Airtel jio vodafone best prepaid recharge plans

Next Story
സ്മാർട്ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോണും ഫ്ലിപ്കാർട്ടും5G phones, MWC 2019, Huawei Mate X, ZTE Axon Pro 5G, Oppo 5G phone, OnePlus 5G prototype smartphone, Xiaomi Mi Mix 3 5G, LG V50 ThinQ, Huawei, ZTE, Oppo, OnePlus, Xiaomi, LG, Technology, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today
The moderation of comments is automated and not cleared manually by malayalam.indianexpress.com