എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ രണ്ടു പ്ലാനുകൾ പുറത്തിറക്കി. 28 ദിവസം കാലാവധി ലഭിക്കുന്ന 48 രൂപയുടെയും 98 രൂപയുടെയും പ്ലാനുകളാണ് എയർടെൽ പുറത്തിറക്കിയത്. അതേസമയം, രണ്ടു പ്ലാനിലും ദിനം പ്രതിയുളള 3ജി, 4 ജി ഡാറ്റ ഇല്ല.
48 രൂപയുടെ പ്ലാനിൽ 28 ദിവസ കാലാവധിയിൽ 3 ജിബിയുടെ 3ജി/ജി ഡാറ്റയാണ് കിട്ടുക. 98 രൂപയുടെ പ്ലാനിൽ 28 ദിവസ കാലാവധിയിൽ 6ജിബിയുടെ 3ജി/4ജി ഡാറ്റ കിട്ടും. ഈ പ്ലാനിൽ 10 ലോക്കൽ, നാഷണൽ എസ്എംഎസും കിട്ടും.
ഈ മാസമാദ്യം 248 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എയർടെൽ പുറത്തിറക്കിയിരുന്നു. ഈ പ്ലാനിൽ ദിനം പ്രതി 1.4 ജിബിയുടെ 3ജി/4ജി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ ദിനവും 100 എസ്എംഎസും ലഭിക്കും.